America

ജീവകാരുണ്യ പ്രവർത്തനങ്ങൾ യുവ തലമുറയുടെ സംസ്‍കാരമാകണം; മാർ സ്തെഫാനോസ് മെത്രാപ്പോലിത്ത

 

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയുടെ നേതൃത്വത്തിൽ മലങ്കര കത്തോലിക്ക ചാരിറ്റീസ് ഹൂസ്റ്റൺ (MCCH ) എന്ന പേരിൽ ജീവകാരുണ്യ പ്രസ്ഥാനത്തിന് രൂപത അധ്യക്ഷൻ അഭിവന്യ ഡോ . ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപോലിത്ത തുടക്കം കുറിച്ചു.

ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവക്കലിൻറെ ആനന്ദവും സംസ്കാരവും പുത്തൻ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ഉൽഘാടന സന്ദേശത്തിൽ മെത്രാ[[പ്ലീത്ത ഓർമിപ്പിച്ചു.

ചടങ്ങിൽ അധ്യക്ഷനായ സ്റ്റാഫോർഡ് സിറ്റി മേയർ ശ്രീ കെൻ മാത്യുവിന് മലങ്കര കാത്തോലിക്ക സഭയുടെ ആദരവ് നൽകുകയും പൊന്നാട നൽകി അഭിനന്ദി ക്കുകയും ചെയ്തു.

MCCHൻറെ ഭാവി പ്രവർത്തങ്ങളുടെ രുപരേഖ സെക്രട്ടറി റീന ജോർജ് അവതരിപ്പിക്കുകയും സാമ്പത്തിക സ്രോതസിനെ കുറിച്ച്‌  കോർഡിനേറ്റർ സഞ്ജയ് കോരെത്തു സംസാരിക്കുകയും ചെയ്‌തു


.
MCCH ന്റെ ലോഗോ മേയർ കെൻ മാത്യു ഇടവക ട്രസ്‌റ്റി സാലു സാമുവേൽ, സെക്രട്ടറി ബിനു അലക്സ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ചെയ്ത ജിജാ തോമസിനെ ഉപഹാരം നൽകി ആദരിച്ചു. MCCH വെബ്സൈറ്റ്ന്റെ ഉൽഘാടന കർമം ഫാദർ മൈക്കിൾ ഇടത്തിൽ നിർവഹിച്ചു. MCCH മീഡിയ കോർഡിനേറ്റർ സെലിക്സ് ചെറിയാൻ വെബ്സൈറ്റിന്റെ വിവരണം നൽകുകയും പ്രോഗ്രാം കോർഡിനേറ്റർസ് ജയാ തോമസ് , താരാ തരകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃതും നൽകുകയും ചെയ്തു.

ഇടവക വികാരി ഫാദർ ബിന്നി ഫിലിപ്പ് സമ്മേളനത്തിന് സ്വാഗതവും MCCH ഫിനാൻസ് കോർഡിനേറ്റർ എബി ചന്ദ്രബോസ് നന്ദിയും അറിയിച്ചു.

2021ൽ രൂപീകരിച്ച ഈ ജീവകാരുണ്യ പ്രസ്ഥാനം വഴിയായി നാല് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഒരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട ആതുരാലയത്തിന് ആഹാരം, മരുന്ന് തുടങ്ങിയവ നൽകിവരുന്നു. അടിയന്തര ഘട്ടത്തിൽ കുടുംബങ്ങൾക്കുള്ള പ്രത്യേക സഹായം , ചികിത്സ സഹായം , യുവാക്കൾക്കുള്ള ജീവകാരുണ്യ പരിശീലന പ്രോത്സാഹന പദ്ധതികൾ എന്നിവയാണ് MCCHലൂടെ ലക്‌ഷ്യം വക്കുന്നത്. വർഷാരംഭത്തിലുള്ള ആദ്യ ചെക്ക് , നോമ്പുകാല ഉപവാസ ധന സമാഹരണം , ജന്മദിന , വിവാഹ വാർഷിക സംഭാവന , ഫ്യൂണറൽ സമയത്തെ പൂക്കൾക്ക് പകരമുള്ള ജീവകാരുണ്യ  സംഭാവന തുടങ്ങിയവയിലൂടെ ഈ പ്രവർത്തനങ്ങക്കുള്ള ധനസമാഹരണം നടത്തുന്നു.

ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

ദ്രോഹടാ ഇന്ത്യൻ അസോസിയേഷൻ (DMA) യുടെ ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 2026 മാർച്ച്‌ 7 ന്…

4 hours ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന് 32 അംഗ ഭാരവാഹികൾ

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് കേരള ചാപ്റ്ററിനു 32 അംഗ ഭാരവാഹി സമിതിയെ പ്രഖ്യാപിച്ചതായി ഐഒസി നാഷണൽ…

20 hours ago

Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച് മാസത്തിലെ  മലയാളം Mass( Roman) 15ന്

മാർച്ച് മാസത്തിലെ  മലയാളം mass( Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ മാർച്ച്…

21 hours ago

Zippay- ഇൻസ്റ്റന്റ് പേയ്‌മെന്റ് സേവനം ആരംഭിച്ച് ഐറിഷ് ബാങ്കുകൾ

ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ പണം അയയ്ക്കുന്നത് എളുപ്പമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ മൊബൈൽ പേയ്‌മെന്റ് സേവനം ഈ ആഴ്ച ഐറിഷ് ബാങ്കിംഗ്…

24 hours ago

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി - മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും,…

1 day ago

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ മെയ് 23,24,25 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് സംഘടിപ്പിക്കുന്ന വിവാഹ ഒരുക്ക സെമിനാർ മെയ് 23, 24, 25…

1 day ago