Entertainment

തരുൺ മൂർത്തി – മോഹൻലാൽ ചിത്രത്തിൻ്റെ അണിയറയിൽ (L366)

തരുൺ മൂർത്തി – മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ തുടരും അസൂയാർഹമായ വിജയം നേടിയ ചിത്രമാണ്. നിരവധി ലൊക്കേഷനുകളിലായിട്ടാണ് തുടരും ചിത്രീകരണം പൂർത്തിയാക്കിയതെങ്കിലും, തൊടുപുഴയായിരുന്നു പ്രധാന ലൊക്കേഷൻ. വീണ്ടും തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനും തൊടുപുഴയാണ്.


എൽ 366 എന്നു താൽക്കാലിക പേരോടെ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് നിർമ്മിക്കുന്നത്.vജനുവരി ഇരുപത്തിമൂന്നിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിച്ചു വരുന്നു. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.


നായികയായി എത്തുന്നത് മീരാ ജാസ്മിനും ചിത്രീകരണത്തിനിടയിലെ ചില കൗതുകങ്ങളായ കാഴ്ച്ചകളാണ് കറുപ്പിലും, വെളുപ്പിലും, കളറിലു മൊക്കെയായി അണിയറ പ്രവർത്തകർ പുറത്തുവിടുന്നത്.


അഭിനേതാക്കളും അണിയറ പ്രവർത്തകരുമൊക്കെ ഈ ചിത്രങ്ങളിലുണ്ട്.
ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥയാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.


സാധാരണക്കാരൻ്റെ ജീവിതത്തോടു ചേർന്നുനിന്നുകൊണ്ട് അവരുടെ വികാരവിചാരങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന കഥാപാത്രവും, സിനിമയുമാണിത്. റിയലിസ്റ്റിക്ക് ഇമോഷണൽ ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
ലാലു അലക്സ്, മനോജ്.കെ.ജയൻ, ജഗദീഷ്, ഇർഷാദ്, പ്രമോദ് വെളിയനാട്, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്.

ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി – വിഷ്ണു ഗോവിന്ദ്
കലാസംവിധാനം – ഗോകുൽ ദാസ്.
മേക്കപ്പ് – റോണക്സ് സേവ്യർ.
കോസ്റ്റ്യും ഡിസൈൻ – മഷർ ഹംസ.
കോ-ഡയറക്ടർ – ബിനു പപ്പ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – അനസ്.വി.
സ്റ്റിൽസ് – അമൽ.സി.സദർ.
പ്രൊഡക്ഷൻ മാനേജർ – ജോമോൻ ജോയ്, ചാലക്കുടി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്.


തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

21 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 days ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

3 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

3 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

3 days ago