America

സൈമൺ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല നിര്യാതനായി.

Jeemon Ranny

ഹൂസ്റ്റൺ: കോട്ടയം കൈപ്പുഴ ചാമക്കാല തെക്കേതില്‍ ഫീലിപ്പോസ് ചാമക്കാല (97) നിര്യാതനായി. ഭാര്യ, പരേതയായ എലിസബത്ത് ഫിലിപ്പോസ് മാന്നാനം കല്ലുവെട്ടാന്‍കുഴിയില്‍ കുടുംബാംഗം.

അമേരിക്കയിലെ പ്രമുഖ  മാധ്യമപ്രവർത്തകനും ഹൂസ്റ്റണിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ  സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവായ ഇദ്ദേഹം കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ മുന്‍ ജീവനക്കാരനാണ്. വെല്ലൂര്‍ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ നിന്നാണ് ഫിലിപ്പോസ് ചാമക്കാല റിട്ടയര്‍ ചെയ്തത്.

നാട്ടില്‍നിന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികില്‍സതേടാന്‍ എത്തിയവര്‍ക്ക് മതിയായ സഹായം ലഭ്യമാക്കുന്നതിനും മറ്റും മുന്നിട്ടിറങ്ങിയിരുന്ന ഇദ്ദേഹം, തികഞ്ഞ മനുഷ്യ സ്‌നേഹിയായിരുന്നു.

മക്കള്‍: സാവിയോ -മിനി, (ഓസ്‌ട്രേലിയ), ജെസി -കുഞ്ഞുമോന്‍ വലിയപറമ്പില്‍ (ചിക്കാഗോ), റോയ് -ത്രേസ്യാമ്മ ചാമക്കാല (ബംഗളുരു), എല്‍സി-സൈമണ്‍ വളാച്ചേരില്‍ (ഹൂസ്റ്റണ്‍), ബാബു-എല്‍സമ്മ ചാമക്കാല (വെല്ലൂര്‍), ബീന-സജി പാറക്കല്‍ (ലണ്ടന്‍).

കൊച്ചു മക്കള്‍: ജെറി,ജസ്റ്റിന്‍, ജെന്നിഫര്‍, ജോനാഥന്‍, അനു, റിയ, റോണ, റോബിന്‍, ബ്ലെസി.

സംസ്കാരം ജനുവരി 24 ന്  തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വെല്ലൂർ കാട്ട്പാടിയിൽ.

പരേതന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്ന് കൊണ്ട്  ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ അനുശോചനം  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്,

ബാബു ചാമക്കാല – (91) 9159164736 (ഇന്ത്യ)    
സൈമൺ വാളാച്ചേരിൽ (ഹൂസ്റ്റൺ) – 847 630 0037

Newsdesk

Recent Posts

ഡൽഹി കെട്ടിട ദുരന്തം; ഉടമയുടെ ഭാര്യയും മകനും അറസ്റ്റിൽ

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം ഗുപ്തയുടെ ഭാര്യയും മകനും അറസ്റ്റിൽ. മകൻ…

15 hours ago

ഷാനൺ വിമാനത്താവളത്തിൽ 100ml ലിക്വിഡ് റെസ്ട്രിക്ഷൻ ഒഴിവാക്കി; ഇനി 2 ലിറ്റർ വരെ കൊണ്ടുപോകാം

ഷാനൺ വിമാനത്താവളത്തിൽ യാത്രക്കാരുടെ കൈയിലുള്ള ബാഗേജിൽ ദ്രാവകങ്ങൾ, എയറോസോളുകൾ, ജെല്ലുകൾ എന്നിവ കൊണ്ടുപോകുന്നതിനുള്ള 100 മില്ലിലിറ്റർ നിയന്ത്രണം നീക്കി. പുതിയ…

16 hours ago

“അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ” സെപ്റ്റംബർ 26ന് : യൂറോപ്പിലെ ഏറ്റവും വലിയ കാഷ് പ്രൈസുമായി ഇന്റർനാഷണൽ വടംവലി ചാമ്പ്യൻഷിപ്പ്

അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ കായിക-സാംസ്കാരിക ആഘോഷങ്ങൾക്ക് പുതിയ ആവേശം പകരാൻ ‘അറാട്ട് 2026 മെഗാ ഫെസ്റ്റിവൽ’ ഒരുങ്ങുന്നു. സെപ്റ്റംബർ 26ന്…

18 hours ago

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിനു തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരിതെളിഞ്ഞു. സാഗർ തിരക്കഥ…

18 hours ago

നവരസാ ഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം ഷഹീദ് അറഫാത്ത് – സംവിധായകൻ; സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു. വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം…

19 hours ago

അയർലണ്ടിൽ പൗരത്വം നേടാനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ നീക്കം; ആവശ്യമായ താമസകാലം 8 വർഷമാക്കും

അയർലണ്ടിൽ സ്വാഭാവികവൽക്കരണത്തിലൂടെ (Naturalisation) പൗരത്വം നേടുന്നതിനുള്ള നിയമങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാർ നീക്കം. നിലവിലെ അഞ്ച് വർഷത്തെ താമസകാലം…

19 hours ago