മാസ്ക് നിര്‍മ്മാണ ഫാക്ടറി സന്ദര്‍ശന വേളയില്‍ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ലോകം ഒന്നടങ്കം കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ മാസ്ക് ധരിക്കാന്‍ തന്നെ കിട്ടില്ലെന്ന നിലപാടിലായിരുന്നു ട്രംപ്.
എന്നാല്‍, മാസ്ക് ധരിച്ചുള്ള ട്രംപിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. തന്‍റെ നിലപാടില്‍ ഉറച്ചുനിന്ന ട്രംപ് സുരക്ഷിത മാസ്ക് ധരിച്ച ആദ്യ ചിത്രം പുറത്ത് വന്നതോടെ ട്രോളുകളുടെ പൂരമാണ്.
കൊറോണ വൈറസ് രോഗികള്‍ക്ക് ആവശ്യമായ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കുന്ന മിഷിഗനിലെ ഒരു ഫോര്‍ഡ് നിര്‍മ്മാണ പ്ലാന്‍റില്‍ നടത്തിയ പര്യടനത്തിനിടെയാണ് ട്രംപ് മാസ്ക് ധരിച്ചത്.
ട്രംപ് അറിയാതെയാണ് ഈ ചിത്രം പകര്‍ത്തിയതും പ്രചരിപ്പിച്ചതും. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.ഇത് സംബന്ധിച്ച നിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മെയ് 1നു നടപ്പിലാക്കിയ നിയമം മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…