Ireland

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ്  14,15,16 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal  MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്.

കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്ററായ അതിരമ്പുഴ കാരിസ്ഭവന്റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal. ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവെൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016 ഇൽ  ‘ആജീവനാന്ത കരുണയുടെ മിഷണറി ‘യായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചിരുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്കുള്ള പ്രത്യേക  ധ്യാനവും ലിമറിക്ക് ബൈബിൾ കൺവെൻഷൻ 2026 ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.

ധ്യാന ദിവസങ്ങളിൽ ഉച്ചയ്ക്ക് ലഘു ഭക്ഷണം നൽകുന്നതിനോടൊപ്പം ,ധ്യാനത്തിൽ പങ്കെടുക്കുന്നവർക്കുള്ള സൗകര്യാർത്ഥം ബ്രേക്ഫാസ്റ്റും ,സപ്പറും ഓർഡർ ചെയ്ത് വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.ധ്യാന സ്ഥലത്തേയ്ക്ക് മോട്ടോർവേയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.കൂടാതെ ആയിരത്തിനു മുകളിൽ കാർ പാർക്കിംഗ് സൗകര്യവും ലഭ്യമാണ്.

കൺവെൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർത്ഥനാ സഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോ മലബാർ ചർച്ച് വികാരി ഫാ.പ്രിൻസ് മാലിയിൽ അറിയിച്ചു.

Location: Limerick Race Course,Green mount park Patrickswell, V94K858

കൂടുതൽ വിവരങ്ങൾക്ക്:

മോനച്ചൻ നരകത്തറ: 0877553271

ജോഷൻ കെ.ആന്റണി: 0899753535

വാർത്ത : ബിനു ജോസഫ് (പി.ആർ .ഓ )

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

22 mins ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

42 mins ago

ഫ്ലോറിഡയിൽ 77കാരന്റെ  വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്ത് നടക്കുന്ന 18-ാമത്തെ വധശിക്ഷ

ഫ്ലോറിഡ: നാല് പതിറ്റാണ്ടുകൾക്ക് മുൻപ് ഡെപ്യൂട്ടി ഷെരീഫിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഫ്ലോറിഡയിൽ 77 കാരനായ തടവുകാരന് വധശിക്ഷ നടപ്പാക്കി.…

8 hours ago

രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലെ പതിനഞ്ചുകാരനായ പ്രതിക്ക് വീട്ടുതടങ്കലിൽ കഴിയാൻ കോടതി ഉത്തരവിട്ടു

സിയാറ്റിൽ: സീയാറ്റിലിൽ നടന്ന 'ബൈറ്റ് ഓഫ് സീറ്റിൽ' ഭക്ഷണമേളയ്ക്കിടെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പതിനഞ്ചുകാരനായ പ്രതിക്ക് കോടതി താത്കാലിക…

8 hours ago

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി റിപ്പോർട്ട്

വാഷിംഗ്ടൺ: 2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ രാഷ്ട്രീയ ദാതാക്കൾ ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ പാർട്ടിക്ക് മൂന്നിരട്ടിയിലധികം സംഭാവന നൽകിയതായി…

8 hours ago

അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ  പൊതുദർശനം തിങ്കളാഴ്ച

ഡബ്ലിൻ: അന്തരിച്ച അയർലൻഡ് മലയാളി അലക്സാണ്ടർ തോമസിന്റെ (60) പൊതുദർശനം ഒക്ടോബർ 26 തിങ്കളാഴ്ച നടക്കും. രാവിലെ 10 മുതൽ…

10 hours ago