വാഷിംഗ്ടണ്‍: ചൈനയ്‌ക്കെതിരെ വീണ്ടും ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്നാണ് ട്രംപിന്റെ വാദം.
പുതിയ വ്യാപാര കരാറുമായി മുന്നോട്ടു പോകാനുള്ള അമേരിക്കയുടെ നീക്കത്തിന് പിന്നാലെയാണ് ഒരിക്കലും
സംഭവിക്കാന്‍ സാധ്യതിയില്ലാത്ത മഹാമാരി ചൈനയില്‍ നിന്നും ഉണ്ടായത് എന്നാണ് ട്രംപിന്റെ വാദം.
” ചൈനയില്‍ നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു. ഞങ്ങള്‍ പുതിയൊരു വ്യാപാര കരാര്‍ ഒപ്പിട്ടിരുന്നു. അതിന്റെ മഷി ഉണങ്ങും മുന്‍പാണ് ഇത് സംഭവിച്ചത്,” ട്രംപ് പറഞ്ഞു.
കൊവിഡിന് പിന്നില്‍ ചൈനയുടെ ആസൂത്രി നീക്കമാണെന്ന തരത്തില്‍ നേരത്തേയും ട്രംപ് വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലുള്‍പ്പെടെ കൊവിഡ് കനത്ത നാശനഷ്ടമുണ്ടാക്കുന്നത് കാണുമ്പോള്‍ തനിക്ക് ചൈനയോടുള്ള ദേഷ്യം ഇരട്ടിച്ചുവരികയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് ചൈനീസ് കമ്പനിക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡിനെ ‘ചൈനീസ് വൈറസ്’ എന്നു വിളിച്ച ട്രംപിന്റെ നടപടി ഏറെ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍ കൊവിഡ് പടര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ അമേരിക്ക തങ്ങളുടെ ഭാഗത്തുനിന്നുമുള്ള ഒരു നിര്‍ദ്ദേശവും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും ചൈന പറഞ്ഞിരുന്നു.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതെന്നും ചൈന ആരോപിച്ചിരുന്നു.
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…