America

മാപ്പ് ഓണാഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡെൽഫിയ യുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച 4 pm മുതൽ സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. “ഒത്തൊരോണം ഒന്നിച്ചൊരോണം”എന്ന് നാമകരണം ചെയ്യപ്പെട്ട് നടത്തപ്പെടുന്ന ഓണാഘോഷത്തിൽ കേരളത്തിൻറെ തനതായ കലാരൂപങ്ങളുടെ പുനരാവിഷ്കാരം ഉണ്ടായിരിക്കുന്നതാണ്.

അൻപതോളം ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന സമാനതകൾ ഇല്ലാത്ത വലിയ ഒരാഘോഷമാണ് അണിയറയിൽ ഒരുങ്ങുന്നത്. കഥകളി, ഓട്ടം തുള്ളൽ, മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഒപ്പന, തിരുവാതിരക്കളി, പുലികളി, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെയാണ് ഈ വർഷത്തെ ഓണാഘോഷം അരങ്ങേറുന്നത്.

കേരളത്തിന്റെ തനതു കലാരൂപങ്ങൾ ഒരു വേദിയിൽ കൊണ്ടുവന്നു ഗൃഹാതുരത്വം നിറയുന്ന ഒരു ഓണാഘോഷം ആണ് തയ്യാറായി വരുന്നതെന്ന് മാപ്പ് പ്രസിഡണ്ട് ശ്രീ ശ്രീജിത്ത് കോമത്ത് അഭിപ്രായപ്പെട്ടു. കേരളത്തിൽ തന്നെ അന്യംനിന്നുപോകുന്ന കലാരൂപങ്ങൾ ഓണക്കാലത്ത് പ്രവാസ മണ്ണിൽ പുനരാവിഷ്കരിക്കുന്നത് കൊണ്ട് മലയാളത്തിൻറെ തനിമ ഒട്ടും ചോരാതെ നമ്മുടെ അടുത്ത തലമുറയിലേക്ക് സംവേദനം ചെയ്യപ്പെടുക എന്നതാണ് ഉദ്ദേശിക്കുന്നത് എന്ന് ജനറൽസെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ പറഞ്ഞു.



സ്വാമി സന്ദീപാനന്ദഗിരി, കവി സന്തോഷ് പാല, സിറ്റി കൺട്രോളർ ചാൾസ് എടച്ചേരിൽ എന്നിവരെ കൂടാതെ ഫോമാ, ഫൊക്കാന, മറ്റു അസോസിയേഷൻ നേതാക്കളും പങ്കെടുക്കുന്നു.
ഓണാഘോഷം വൻ വിജയമാക്കാൻ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി ട്രെഷറർ കൊച്ചുമോൻ വയലത്തു അറിയിച്ചു.

പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വുമൻസ് ഫോറം ചെയർ പേഴ്സൺ മിലി ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ ബിനു ജോസഫ്, സോയ നായർ, അഷിത ശ്രീജിത്ത്, സിജു ജോൺ എന്നിവരുൾപ്പെടുന്ന ഒരു വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ഓണാഘോഷത്തിന് ചുക്കാൻ പിടിക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയും മറ്റൊരു പ്രത്യേകതയാണ്.

ജോൺസൺ മാത്യു , ലിബിൻ പുന്നശ്ശേരി, ദീപു ചെറിയാൻ, ജോസഫ് കുരുവിള (സാജൻ), എൽദോ വര്ഗീസ്, സജു വര്ഗീസ്, സന്തോഷ് ജോൺ എന്നിവരാണ് ഓണം ഫുഡ് കമ്മിറ്റി അംഗംങ്ങൾ. ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമാക്കാൻ സ്വാഗതസംഘം അംഗങ്ങളായ ഷാലു പുന്നൂസ്, സാബു സ്കറിയ, തോമസ്ചാണ്ടി എന്നിവർ അവസാനവട്ട പരിശ്രമത്തിലാണ്.

ഈ ഓണാഘോഷത്തിൽ പങ്കുചേർന്നു നയന വിസ്മയം ഒരുക്കുന്ന “ഒത്തൊരോണം ഒന്നിച്ചൊരോണം” വൻ വിജയമാക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

1 hour ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

7 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

7 hours ago

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

1 day ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

2 days ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

2 days ago