ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ആവേശവുമായി അമേരിക്കയിലും സംവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും (മാഗ്) ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഹൂസ്റ്റൺ ചാപ്റ്ററും ചേർന്ന് സംയുക്തമായി ഹൂസ്റ്റണിൽ സംഘടിപ്പിക്കുന്ന കേരള ഇലക്ഷൻ 2026 ഡിബേറ്റിന്റെ (അങ്കത്തട്ട് @അമേരിക്ക) ഒരുക്കങ്ങൾ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു.
മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫ്‌ഫോർഡിലെ കേരളാ ഹൗസിൽ വച്ച് മാർച്ച് 29 നു ഞായറാഴ്ച 5.30 യ്ക്ക് ഡിബേറ്റ് ആരംഭിയ്‌ക്കും.
ഈ സംവാദത്തിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന ഹൂസ്റ്റണിൽ ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന ഈ സംവാദത്തിലേക്ക് പൊതുജനങ്ങളെയും രാഷ്ട്രീയാനുഭവികളായ എല്ലാ വ്യക്തികളെയും ആദരപൂർവം ക്ഷണിക്കുന്നുവെന്ന് ഇരു സംഘടനകളുടെയും ഭാരവാഹികൾ അറിയിച്ചു.
കാലിക പ്രസക്തവും സങ്കീർണവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഈ ഡിബേറ്റിൽ കേരളത്തിലെ മൂന്ന് മുന്നണികളെയും
(എൽഡിഎഫ്, യുഡിഎഫ്, എൻ.ഡി.എ ) പ്രതിനിധീകരിച്ചു മുന്നണി നേതാക്കൾ തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിക്കുകയും പൊതുജനങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നല്കുകയും ചെയ്യും. സജീവ ചർച്ചകൾക്കും ആരോഗ്യകരമായ വാദപ്രതിവാദങ്ങൾക്കും അവസരവും ഉണ്ടായിരിക്കും .
ഈ ഡിബേറ്റിനു തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതോടൊപ്പം വിവിധ ദൃശ്യ മാധ്യമങ്ങളിലും സംപ്രേക്ഷണം ചെയ്യും.
.
കൂടുതൽ വിവരങ്ങൾക്ക്
റോയ് മാത്യു (മാഗ് പ്രസിഡണ്ട്) – 717 608 1995
വിനോദ് ചെറിയാൻ (മാഗ് സെക്രട്ടറി) – 832 689 4742
സുനിൽ തങ്കപ്പൻ (മാഗ് ട്രഷറർ) – 502 468 0608
ഫിന്നി രാജു (ഐസിപിഎൻഎ – ചാപ്റ്റർ പ്രസിഡന്റ് ) – 832 646 9078
ജീമോൻ റാന്നി (ഐസിപിഎൻഎ- ചാപ്റ്റർ സെക്രട്ടറി) – 832 873 0023
വിജു വർഗീസ് (ഐസിപിഎൻഎ -ചാപ്റ്റർ ട്രഷറർ ) – 832 785 5442
റിപ്പോർട്ട്: ജീമോൻ റാന്നി
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കുടിയേറ്റക്കാരെ അയർലണ്ടിൽ നിന്ന് പുറത്താക്കുക ലക്ഷ്യമിട്ട് ന്യൂ IRA അക്രമപ്രചാരണത്തിന് പദ്ധതിയിടുന്നതായി ബ്രിട്ടീഷ്, ഐറിഷ് സുരക്ഷാ വിഭാഗങ്ങൾക്ക് ആശങ്ക. അയർലണ്ട്–വടക്കൻ…
ഐറിഷ് പാസ്‌പോർട്ട് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഓർമ്മിപ്പിക്കുന്ന പുതിയ സംവിധാനം 2027 മുതൽ നിലവിൽ വരും. ആദ്യമായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്കും…
അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ്…
ഡബ്ലിൻ: മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ രണ്ടാമത് ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും. ഡബ്ലിനിൽ ഐഎൻഎംഒ…
പിറവം: പിറവം പള്ളിയിലെ സംഘർഷത്തെ അപലപിച്ചു ഓർത്തഡോക്സ് സഭ. തടസ്സം സൃഷ്ടിക്കാൻ പാടില്ലെന്ന് വ്യക്തമായ കോടതി വിധിയുള്ളതാണെന്നും മദ്ബഹയിൽ നിൽക്കുമ്പോൾ…
അയർലൻഡിൽ വീണ്ടും ‘വളരെ ചൂടേറിയ’ കാലാവസ്ഥയ്ക്ക് സാധ്യത. ശനിയാഴ്ച മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെയിലും ഉയർന്ന താപനിലയും അനുഭവപ്പെടുമെന്ന്…