വാഷിംഗ്ടണ്‍: അമേരിക്കയില്‍ വംശ വിദ്വേഷത്തിനെതിരെ വ്യാപകമായി നടന്ന പ്രതിഷേധത്തിനു പിന്നാലെ പുതിയ നിയമ നടപടിയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വെറ്റെറന്‍സ് മെമോറിയല്‍ പ്രിസര്‍വേഷന്‍ ആക്ട് പ്രകാരം അമേരിക്കയിലെ ചരിത്ര സ്മാരകങ്ങളോ ഫെഡറല്‍ സ്വത്തുക്കളോ നശിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ നല്‍കും എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്മാരകങ്ങള്‍ നശിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കിയെന്നും ട്വീറ്റിലുണ്ട്.
ഓര്‍ഡര്‍ ഇറക്കിയതിനു മുമ്പ് സ്മാരകങ്ങള്‍ നശിപ്പിക്കുന്നവരും പുതിയ ഓര്‍ഡര്‍ പ്രകാരം തടവിലാവുമെന്നും ട്രംപ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡ് പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരക്കയില്‍ ആകെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കെട്ടടങ്ങാതെ തുടരുകയാണ്.
മാര്‍ച്ച് 25 മുതല്‍ തുടങ്ങിയ പ്രതിഷേധങ്ങളില്‍ ഇതുവരെ കോളനിവല്‍ക്കരണത്തിന്റെയും അടിമത്ത കാലഘട്ടത്തെയും ആഭ്യന്തര യുദ്ധത്തിന്റെയും നിരവധി സ്മാകരങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…