America

ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധറാലി ഡാലസിൽ മാർച്ച് 30, ശനിയാഴ്ച


 ഡാലസ്: ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനുള്ള പ്രതിഷേധ  റാലി ഡാലസ്സിൽ സംഘടിപ്പിക്കുന്നു  മാർച്ച് 30, ശനിയാഴ്ച.ഉച്ചക്ക് 1 മുതൽ 3 വരെ ഗ്രാസ്സി നോൾ,411 എൽമ് സെൻ്റ്, ഡാളസ്സിലാണ് റാലി നടക്കുകയെന്ന് സംഘാടകർ അറിയിച്ചു .

 ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഇന്ത്യ നിലവിലെ ഭരണകൂടത്തിൻ്റെ ഭീഷണിയിലാണ്.നിശ്ശബ്ദമായ മാധ്യമങ്ങൾ, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകൾ ചുമത്തി അറസ്റ്റ് ചെയ്യുക, എതിർപ്പ് കീഴടക്കാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുക,ഭരണഘടനാപരമായ
അധികാരം പിടിക്കാൻ സ്ഥാപനങ്ങൾ വിട്ടുവീഴ്ച ചെയ്തു. ഇലക്ടറൽ ബോണ്ടുകൾ, ന്യൂനപക്ഷ അവകാശങ്ങളുടെ പീഡനം, കർഷകരുടെ അവകാശങ്ങൾ ലംഘിക്കൽ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയെല്ലാം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങളാണെന്ന് ഇതു  സംബഡിച്ചു റാലിയുടെ സംഘാടകർ “പൗരാവകാശങ്ങളും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പും ഉയർത്തിപ്പിടിക്കാൻ (DALLAS COALITION GROUP TO UPHOLD CIVIL RIGHTS AND FREE AND FAIR ELECTION)ഡാളസ് കോളിഷൻ ഗ്രൂപ്‌ “പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ നിങ്ങളുടെ പിന്തുണ അറിയിക്കാൻ ഡാളസിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കുചേരണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:വിജയ ലക്ഷ്‌മി+1-469-592-2446)

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

9 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

11 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

14 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

2 days ago