America

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി- പി പി ചെറിയാൻ

വാഷിംഗ്ടൺ ഡിസി:ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും   പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ലോകത്തിന് അത് കാണാൻ കഴിയുമെന്നും അവകാശപ്പെട്ടു.
അമേരിക്കൻ തലസ്ഥാനത്ത് എഴുത്തുകാരുമായി നടത്തിയ ഒരു ഫ്രീ-വീലിംഗ് സംഭാഷണത്തിനിടെ വിഷയം തുറന്ന് പറഞ്ഞ ഗാന്ധി, സംസാരിക്കാനും, ചർച്ച ചെയ്യാനും അനുവദിച്ച ഇന്ത്യയിലെ വ്യവസ്ഥാപിത ചട്ടക്കൂടിനു നിയന്ത്രണമേർപ്പെടുത്തിയിരിക്കയാണെന്നു  ആരോപിച്ചു.ഇന്ത്യയിലെ  ജനങ്ങൾ തമ്മിലുള്ള, വ്യത്യസ്ത സംസ്‌കാരങ്ങൾ, ഭാഷകൾ, ചരിത്രങ്ങൾ എന്നിവ തമ്മിലുള്ള ചർച്ചയായാണ് ഞാൻ ഉദ്ദേശിക്കുന്നത് . ഈ ചർച്ചകൾ സമ്മർദത്തിലാണ്,” അദ്ദേഹം പറഞ്ഞു.ഇത് സ്ഥാപനങ്ങളുടെയും പത്രമാധ്യമങ്ങളുടെയും മേലുള്ള കൃത്യമായ പിടിമുറുക്കലാണെന്നും അദ്ദേഹം ആരോപിച്ചു.

“ഞാൻ കേൾക്കുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം നടന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരോട് സംസാരിച്ചു, അവർക്കു  വലിയ സന്തോഷമുണ്ടെന്നു  എനിക്ക്തോന്നിയില്ല. പണപ്പെരുപ്പം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്ന് അവർ സമ്മതിച്ചു,” രാഹുൽ ഗാന്ധി പറഞ്ഞു.
വിദേശ മണ്ണിൽ കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന്  ബിജെപി ആരോപിച്ചു

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

11 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

18 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

24 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago