America

ഹൂസ്റ്റണിൽ രമേശ് ചെന്നിത്തലയ്ക്ക് സ്വീകരണം സെപ്തംബർ 21ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഹൂസ്റ്റൺ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രതിപക്ഷ നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്‍എ) യാണ് സ്വീകരണ സമ്മേളനത്തിന് നേതൃത്വം നല്കുന്നത്.

സെപ്റ്റംബർ 21ന് വൈകിട്ട് 6.30 ന് (വ്യാഴാഴ്ച)  മാഗിന്റെ ആസ്ഥാനകേന്ദ്രമായ സ്റ്റാഫോർഡ് കേരള ഹൗസിലാണ് (1415 Packer Ln, Stafford, TX 77477) സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

സ്വീകരണ പരിപാടി ഉജ്ജ്വലമാക്കുന്നതിന് വിവിധ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നേതാക്കളെ സ്വീകരിക്കും. വിവിധ കലാപരിപാടികൾ സ്വീകരണ സമ്മേളനത്തിന് കൊഴുപ്പേകും.

ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക  സാമുദായിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

കക്ഷി രാഷ്ട്രീയ ഭേദമെന്യ ഏവരെയും കുടുംബസമേതം ഈ സ്വീകരണയോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

ജെയിംസ് കൂടൽ –  346 773 0074 
ബേബി മണക്കുന്നേൽ – 713 291 9721
ജീമോൻ റാന്നി – 832 873 0023
വാവച്ചൻ മത്തായി – 832 468 3322
ജോജി ജോസഫ്  – 713 515 8432
മൈസൂർ തമ്പി  -281 701 3220

ജീമോൻ റാന്നി    

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഐ.എഫ്.എ 2026–2027 എക്സിക്യൂട്ടീവ് ബോർഡ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി

ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) 2026–2027 കാലയളവിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കപ്പെട്ടു. സമൂഹത്തിലെ ഐക്യവും സാംസ്കാരിക പാരമ്പര്യവും…

33 mins ago

Nurse Nycin Thomas Passes Away in Sligo; Funeral on March 16

Sligo: Nycin Thomas (38), a dialysis nurse at Sligo University Hospital, passed away recently in…

34 mins ago

നൈസിൻ തോമസ് സ്ലൈഗോയിൽ നിര്യാതയായി; സംസ്കാരം മാർച്ച് 16ന്

സ്ലൈഗോ: സ്ലൈഗോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഡയാലിസിസ് നേഴ്സ് ആയിരുന്ന നൈസിൻ തോമസ് (38) നിര്യാതയായി. സംസ്കാരം മാർച്ച് 16 തിങ്കളാഴ്ച…

60 mins ago

ആട് -3 റിലീസ് മാർച്ച്‌ 19ന്; അയർലണ്ടിലെ ഷോ വിവരങ്ങൾ അറിയാം…

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

2 hours ago

ആട് -3 വേൾഡ് വൈഡ് റിലീസ് മാർച്ച്‌ 19ന്

റംസാൻ ആഘോഷത്തിനും അവധിക്കാലാഘോഷങ്ങൾക്കും ആസ്വദിക്കുവാൻ പോരും വിഡത്തിൽ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നതാണ് ആട് - 3 എന്ന ചിത്രം. എന്നാൽ…

2 hours ago

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

18 hours ago