America

60 വർഷത്തെ പട്ടത്വ ശ്രുശ്രുഷയുടെ നിറവിൽ റവ ഫിലിപ്പ് വർഗീസ് അച്ചൻ -പി പി ചെറിയാൻ

ഡിട്രോയിറ്റ് : മലങ്കര മാർത്തോമാ സുറിയാനി സഭയിൽ പട്ടത്വ ശ്രുഷൂ ഷെയിൽ 60 വര്ഷം പൂർത്തീകരിച്ച റെവ. ഫിലിപ്പ്   വറുഗീസ് അച്ചന് സ്‌നേഹ ആദരവ്. ഇതിനോടനുബന്ധിച്ചു മെയ് 7ആം തീയതി ഞായറഴ്ച്ച ഡിട്രോയിറ്റ് മാർത്തോമാ ദേവാലയത്തിൽ ബഹു ഫിലിപ്പ് വർഗീസ് അച്ചൻ വിശുദ്ധ കുർബാനക്‌ നേത്ര്വത്വം നൽകി.


1963 മെയ് മാസം 7 ആം തീയതി തിരുവല്ല സെന്റ്‌ തോമസ് മാർത്തോമാ ദേവാലയത്തിൽ വച്ച് അഭിവന്യ യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്തയിൽ നിന്നും ഡീക്കൻ പദവിയും ജൂൺ മാസം 26 ആം തീയതി അഭിവന്യ തോമാസ് മാർ അത്താനാസ്യോയോസ് തിരുമേനിയിൽ നിന്ന് കശീശ്ശാ പട്ടവും നല്കി സഭയുടെ ശ്രുശ്രുഷാ  സമൂഹത്തിലേക്ക് കൈ പിടിച്ചുയർത്തി . അത്‌ പരിശുദ്ധമാവിന്റെ വിളിയും നിയോഗവും പൂർണമായി അർഹതക്കുള്ള അംഗീകാരവും ആയിരുന്നു.

നോർത്ത് ട്രാവൻകൂർ മിഷിനറി ആയി പ്രവർത്തനം ആരംഭിച്ച അച്ചൻ മല്ലശേരി , ആനിക്കാട് ,കരവാളൂർ ,നിരണം , കുറിയന്നൂർ , മുളക്കുഴ , കീക്കൊഴൂർ , നാക്കട , പെരുമ്പാവൂർ എന്നീ ഇടവകകളിൽ കറയറ്റ കരുതലിന്റെയും കനിവുറ്റ കർതൃ സേവയുടേയും കരലാളനയിൽ പരിശുദ്ധന്മ ശക്തിയുടെ സാധ്യതകൾ അനുഭവിച്ചറിഞ്ഞു.
മാർത്തോമാ സഭയുടെ സുവിശേഷ കൺവെൻഷൻ പ്രാസംഗികൻ എന്ന നിലയിൽ  അച്ചന്റെ പ്രേഘോഷണങൾ മലനാടുകൾ കടന്ന്‌ മറുനാടുകളിലും രാജ്യന്തരങ്ങളിലും എത്തപ്പെട്ടിരുന്നു.
സഭയുടെ പട്ടത്വ ശുശ്രുഷയുടെ ഔദ്യോഗീക സേവനത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുമ്പോഴും  നോർത്ത് അമേരിക്കൻ ഭദ്രസനത്തിൽ ഉള്ള ഡിട്രോയിറ്റ് , ടോറോന്റോ ,അറ്റ്ലാന്റ ,ഫ്ലോറിഡ ,ചിക്കാഗോ , ചിക്കാഗോ ബെഥേൽ , ഇന്ത്യനാപ്പോളിസ് എന്നീ ഇടവകകളിൽ താത്കാലിക മായെങ്കിലും ശ്രുശ്രുഷ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചു . ഇപ്പോഴും മിഷിഗനിൽ ഉള്ള സെന്റ്‌ ജോൺസ് മാർ തോമ്മാ ഇടവകയിലും ഡിട്രോയിറ്റ് മാർ തോമ്മാ ഇടവകയിലും ശുശ്രുഷയിൽ ആവശ്യാനുസരണം സഹായം നൽകിവരുന്നു  .സഹധർമിണി ഡോ:എൽസി വറുഗീസ് അച്ഛനോടൊപ്പം താമസിച്ചു അച്ചന്റെ പ്രവർത്തനങ്ങളിൽ ആവശ്യമായ  കൈത്താങ്ങൽ നൽകുന്നു. ഫിലിപ് വര്ഗീസ്. ( ജിജി ), ജോൺ വർഗീസ് ( ജോജി ), ഗ്രേസ് തോമസ് ( ശാന്തി ).എന്നിവർ മക്കളാണ്   പകൽ ഉള്ളടത്തോളം അയച്ചവന്റെ പ്രവർത്തികളിൽ, പ്രതികൂലങ്ങളിൽ പ്രകോപിതനാകാതെ പ്രയാസങ്ങളിലും രോഗങ്ങളിലും അടിയറവു പറയാതെ ഇന്നും ദൈവ സന്നിധിയിൽ തന്നെ പൂർണമായും സമർപ്പിച്ചു ജീവിതം മുന്നോട്ടു നയിക്കുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

4 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

11 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

17 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago