ജോൺസൺ കൗണ്ടി( ടെക്സസ് )- ജോൺസൺ കൗണ്ടി യുഎഎസ് ഹൈവേ 67-ൽ ചൊവ്വാഴ്ച വൈകുന്നേരം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആന്ധ്രാപ്രദേശ് എംഎൽഎ പി വെങ്കട്ട സതീഷ് കുമാറിന്റെ ബന്ധുക്കളായ ആന്ധ്രാപ്രദേശിലെ കോണസീമ ജില്ലയിലെ അമലപുരം സ്വദേശികളായ പി നാഗേശ്വര്‍ റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്നിവരും കുടുംബത്തിന്റെ ബന്ധുകൂടിയായ മറ്റൊരാളുമാണെന്ന് തിരിച്ചറിഞ്ഞു
കാറിലുണ്ടായിരുന്ന ലോകേഷിനെ ഹെലികോപ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ അദ്ദേഹം ചികിത്സയിൽ കഴിയുന്നു, എന്നാൽ ഗുരുതരാവസ്ഥയിലാണെന്ന് എംഎൽഎ പറഞ്ഞു.
തന്റെ അമ്മാവനും കുടുംബവും അറ്റ്ലാന്റയിലാണ് താമസിച്ചിരുന്നതെന്നും ടെക്സാസിലെ മറ്റ് ബന്ധുക്കളുടെ വീട്ടില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും സതീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അപകടസമയത്ത് പിക്കപ്പ് ട്രക്കില്‍ രണ്ട് യുവാക്കള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ തെറ്റായ ദിശയിലാണ് വാഹനം ഓടിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അപകടനില തരണം ചെയ്ത ഇരുവരെയും വിമാനമാര്‍ഗം ഫോര്‍ട്ട് വര്‍ത്ത് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാവിലെ, മിനിവാൻ ഡ്രൈവറായ ഇർവിംഗിലെ റുഷിൽ ബാരി (28) മരിച്ചവരിൽ ഒരാളാണെന്ന് ഡിപിഎസ് തിരിച്ചറിഞ്ഞു.
പ്രായമായവർ മകൾ നവീനയെയും കൊച്ചുമക്കളായ കാർത്തിക്, നിഷിത എന്നിവരെയും ഇന്ത്യയിൽ നിന്ന് സന്ദർശിക്കുകയായിരുന്നുവെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് "ഐ ആം ആൻ ഓർഫൻ" (I Am…
അരിസോണ:യുഎസിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി നിർമ്മിച്ച 51,762 യൂണിറ്റ് ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും വിപണിയിൽ നിന്ന് പിൻവലിച്ചു. സാമ്പിളുകളിൽ ഹോർമോണുകളുടെ…
ഫ്ലോറിഡ: ഫ്ലോറിഡയിൽ അഭിഭാഷകൻ സ്റ്റീവൻ കോസിയെ കൊലപ്പെടുത്തിയ കേസിൽ പ്ലാസ്റ്റിക് സർജൻ ഡോ. തോമാസ് കൊസോവ്സ്കിക്ക് കോടതി വധശിക്ഷ വിധിച്ചു.…
മിസോറി:കാൻസർ രോഗബാധിതനായ മൂന്ന് വയസ്സുകാരന് വർഷങ്ങളോളം ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. അമേരിക്കയിലെ മിസോറിയിലുള്ള…
ഷിക്കാഗോ: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വാധീനം കുറഞ്ഞുവരികയാണെന്നും ലോക്സഭാ പ്രതിപക്ഷ…
അയർലണ്ടിലെ ഡബ്ലിൻ നഗരത്തിൽ താമസക്കാർക്ക് അനുവദിക്കുന്ന റെസിഡന്റ്സ് പാർക്കിങ് പെർമിറ്റിന്റെ നിരക്ക് 2027 ജനുവരി മുതൽ 30 ശതമാനം വർധിപ്പിക്കും.…