America

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് ഒഐസിസിയുഎസ്എയുടെ സ്വീകരണം- തിങ്കളാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഒഐസിസിയുഎസ്എ ഊക്ഷ്മള സ്വീകരണം നൽകും.

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസിയുഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം.

ജൂൺ 19 ന് സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ (2437 FM 1092 Rd, Missouri city, TX 77459) വൈകുന്നേരം 6.30 യ്ക്കാണ് സമ്മേളനം.

അത്യന്തം ആവേശം നിറഞ്ഞു നിന്ന, ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ്  മേയർ തിരഞ്ഞെടുപ്പിൽ കായംകുളംകാരൻ കെൻ മാത്യു നിലവിലെ മേയർ സെസിൽ വില്ലിസിനെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം സിറ്റി കൗൺസിലംഗമായിരിയ്കുന്ന മലയാളി എന്ന പദവി അലങ്കരിക്കുന്ന കെൻ മാത്യു കെൻ മാത്യു  നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു. തുടർച്ചയായി 17 വർഷങ്ങൾ സിറ്റി കൌൺസിൽ അംഗമാണ് കെൻ മാത്യു.

കായംകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബെയിലേക്ക് കുടിയേറിയ കെൻ മാത്യുവിന്റെ തുടർ വിദ്യാഭ്യാസവും പഠനവുമൊക്കെ ബോംബെയിലായിരുന്നു. അവിടത്തെ പഠനകാലയളവിൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുവിന്റെ സജീപ്രവർത്തകനും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അന്ധേരി ജോഗേശ്വരി ഏരിയ സെക്ര ട്ടറിയുമായി പ്രവർത്തിച്ച പാരമ്പര്യമാണ് കെൻ മാത്യുവിനുള്ളത്. ഒഐസിസി യൂഎസ്‍എയുടെ സജീവ പ്രവത്തകനുമാണ് കെൻ മാത്യു.   

ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഒഐസിസി യൂഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ഭാരവാഹികളായ പൊന്നു പിള്ള, ജോമോൻ ഇടയാടി, ജോയ് തുമ്പമൺ, ബാബു കൂടത്തിനാലിൽ, ജോജി ജേക്കബ്, ഷീല ചെറു, ബിബി പാറയിൽ,  ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ്, മൈസൂർ തമ്പി, ഫിന്നി രാജു, സന്തോഷ് ഐപ്പ്,  ജോയ് എൻ.ശാമുവേൽ, സൈമൺ വാളച്ചേരിൽ, എബ്രഹാം തോമസ്, ബിജു ചാലക്കൽ, റെനി കവലയിൽ, ചാക്കോ തോമസ്,ടോം വിരിപ്പൻ, ബാബു ചാക്കോ, ഡാനിയേൽ ചാക്കോ, രാജേഷ് കായംകുളം തുടങ്ങിയവരോടൊപ്പം സാമൂഹ്യ സാംസ്കാരിക സാമുദായിക രാഷ്ട്രീയ  രംഗത്തെ പ്രമുഖരും  ആശംസകൾ അറിയിക്കും

ഏവരെയും ഈ സമ്മേളനത്തിലേക്ക്‌ സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്

വാവച്ചൻ മത്തായി (പ്രസിഡണ്ട്) – 832 468 3322
ജോജി ജോസഫ് ( ജനറൽ സെക്രട്ടറി) –   713 515 8432
മൈസൂർ തമ്പി (ട്രഷറർ) –  281 701 3220

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

പ്രിയദർശൻ്റെ നൂറാമതു ചിത്രത്തിൽ, മോഹൻലാൽ നായകൻ

പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച പ്രിയദർശൻ തൻ്റെ നൂറാമത്തെ ചിത്രമൊരുക്കുവാൻ പോകുന്നു.മലയാള സിനിമയിൽ വിജയ ചിത്രങ്ങൾ…

56 mins ago

നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി

ഡബ്ലിൻ: ഡബ്ലിൻ  സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു.  ഡബ്ലിൻ സീറോ…

6 hours ago

ബെൽഫാസ്റ്റിൽ നോമ്പുകാല ധ്യാനം മാർച്ച് 24, 25ന്

ബെൽഫാസ്റ്റ്: സെൻ്റ് തോമസ് സിറോ മലബാർ കാത്തലിക്ക്  കമ്മ്യൂണിറ്റിയുടെ   ഈ വർഷത്തെ xzxxsddszszനോമ്പുകാല ധ്യാനം മാർച്ച് 24, 25…

7 hours ago

അങ്കത്തട്ട് @അമേരിക്ക; കേരള ഇലക്ഷൻ 2026 ഡിബേറ്റ് –  മാർച്ച് 29ന് ഞായറാഴ്ച ഹൂസ്റ്റണിൽ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിര ഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള  പ്രചാരണം കേരളത്തിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് മുന്നേറുമ്പോൾ അതിന്റെ പതിൻമടങ്ങു ‌…

1 day ago

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

2 days ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

2 days ago