America

സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ – മനു ഡാനിക്കു തകർപ്പൻ വിജയം -പി പി ചെറിയാൻ

സണ്ണിവെയ്ല്‍: സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ  ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിക്കു തകർപ്പൻ വിജയം. മനുവിനെതിരെ മത്സരിച്ച ശക്തയായ എതിരാളി സാറ ബ്രാഡ്‌ഫോര്‍ഡിനെയാണ് പ്രഥമ  മത്സരത്തിൽ മനു ഡാനി പരാജയപ്പെടുത്തിയത്. ഏർലി വോട്ടിങ് ഫലങ്ങൾ പുറത്തുവന്നതോടെ മനു വ്യക്തമായ ഭൂരിപക്ഷം  നേടിയിരുന്നു.വൈകി ലഭിച്ച റിപ്പോർട്ടനുസരിച്ചു ആകപൊൾ ചെയ്‌ത 1542 ൽ 874 മനു നേടിയപ്പോൾ  സാറക് 668 വോട്ടുകളാണ് ലഭിച്ചത്.

സണ്ണിവെയ്ല്‍ സിറ്റിയില്‍ 2010 മുതല്‍ താമസിക്കുന്ന മനു ഇവിടെയുള്ളവര്‍ക്ക് സുപരിചിതയാണ്. മനുവിന്റെ വിജയം ഉറപ്പിക്കുന്നതിനു മലയാളികളും മറ്റ് ഇന്ത്യന്‍ സുഹൃത്തുക്കളും, സമീപവാസികളും സജീവമായി  രംഗത്തിറങ്ങിയിയിരുന്നു. ദീര്‍ഘവര്‍ഷമായി മേയര്‍ പദവി അലങ്കരിക്കുന്ന മലയാളിയായ സജിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു  മനുവിന്റെ വിജയം ശക്തി പകരും.

സണ്ണിവെയ്ല്‍ ബെയ്‌ലര്‍ ആശുപത്രിയില്‍ തെറാപിസ്റ്റായി പ്രവര്‍ത്തിക്കുന്ന മനു സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. ഡാലസ് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ കാത്തലക്ക് ചര്‍ച്ച് അംഗമാണ്.അറ്റോര്‍ണിയായ ഡാനി തങ്കച്ചനും ദയ, ലയ, ലിയൊ എന്നീ മൂന്നു മക്കളും അടങ്ങുന്നതാണ് കുടുംബം.

മനു ഡാനിയുടെ തിളക്കമാർന്ന വിജയത്തിൽ മേയർ  സജി ജോർജ് , ഡാളസ് കേരള  അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ , ഇന്ത്യ പ്രസ്സ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ്  പ്രസിഡന്റ് സിജു വി ജോർജ് എന്നിവർ അഭിനന്ദനം അറിയിച്ചു.

സണ്ണിവെയ്ൽ സിറ്റി കൗൺസിലിലേക്കു തന്നെ തിരെഞ്ഞെടുത്ത എല്ലാ വോട്ടർമാർക്കും,ആത്മാർത്ഥമായി  ,സഹായസഹകരണങ്ങൾ ചെയ്തവർക്കും മനു ഡാനി നന്ദി അറിയിക്കുകയും,ഭാവി പ്രവർത്തനങ്ങൾക്കു എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

19 mins ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

3 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

6 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

6 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

12 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago