ഹൂസ്റ്റൺ :സാൻ ജസീന്റോ കൗണ്ടിയിലെ വീട്ടിൽ ഒരു കുട്ടിയടക്കം അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായുള്ള തിരച്ചിൽ രണ്ടാം ദിവസമായ ഞായറാഴ്ചയും തുടരുകയാണ് .പ്രതിയെന്നു സംശയിക്കുന്ന ഫ്രാൻസിസ്കോ ഒറോപെസ, 38, ഒരു പിടികിട്ടാപുള്ളിയാണ്, മാത്രമല്ല സായുധനും അത്യന്തം അപകടകാരിയുമായി കണക്കാക്കപ്പെടുന്നു. പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന സൂചനകൾ നൽകി സഹായിക്കുന്നവർക് ഗവർണറുടെ ഓഫീസിൽ നിന്നും സ്റ്റേറ്റ് ഏജൻസികളിൽ നിന്നും എഫ്ബിഐയിൽ നിന്നും 80,000 ഡോളർ പാരിതോഷികം നൽകുമെന്ന് സാൻ ജസിന്റോ കൗണ്ടി ഷെരീഫ് ഗ്രെഗ് കേപ്പേഴ്‌സും എഫ്ബിഐ ഹ്യൂസ്റ്റൺ സ്‌പെഷ്യൽ ഏജന്റ് ഇൻ ചാർജ് ജെയിംസ് സ്മിത്തും ഞായറാഴ്ച ഉച്ചതിരിഞ്ഞ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ക്ലീവ്‌ലാൻഡിലെ വാൾട്ടേഴ്‌സ് റോഡിലെ ഒരു അയൽപക്കത്തെ വീട്ടിൽ നടന്ന കൊലപാതകങ്ങൾക്ക് ഒറോപെസയെ തിരയുന്നു.മാരക പ്രഹര ശേഷിയുള്ള റൈഫിളുമായി ഒറോപെസ വീടിന് സമീപത്തേക്ക് വരുന്നത് ക്യാമറയിൽ അവസാനമായി കണ്ടതായി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു.
സോണിയ അർജന്റീന ഗുസ്മാൻ (25), ഡയാന വെലാസ്‌ക്വസ് അൽവാറാഡോ (21), ജൂലിസ മൊലിന റിവേര (31), ജോസ് ജോനാഥൻ കാസറസ് (18), ഡാനിയൽ എൻറിക് ലാസോ (9) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രതി എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ല,മാത്രമല്ല എവിടെയായിരിക്കാം എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് സൂചന കളൊന്നുമില്ല,” എഫ്ബിഐ ഹ്യൂസ്റ്റണിന്റെ ചുമതലയുള്ള പ്രത്യേക ഏജന്റ് ജെയിംസ് സ്മിത്ത് പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…