America

മിസിസിപ്പിയിൽ ഹൗസ് പാർട്ടിക്കിടെ വെടിവെപ്പ് രണ്ടു മരണം; നാലുപേർക്ക് പരിക്ക് -പി പി ചെറിയാൻ

മിസിസിപ്പി: ഞായറാഴ്ച പുലർച്ചെ മിസിസിപ്പിയിൽ നടന്ന ഒരു ഹൗസ് പാർട്ടിക്കിടെ ഉണ്ടായ വെടിവെപ്പിൽ  രണ്ട് കൗമാരക്കാർ കൊല്ലപ്പെടുകയും നാല് യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഹോളിവുഡ് കാസിനോയിൽ നിന്നും ഹൈവേ 90 ൽ നിന്നും വളരെ അകലെയല്ലാതെ ബ്ലൂ മെഡോ റോഡിലാണ് ഹൗസ് പാർട്ടി നടന്ന വീട്.

ന്യൂ ഓർലിയാൻസിലെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ ഒരു 16-ഉം 18-ഉം വയസ്സുകാരൻ മരണത്തിന് കീഴടങ്ങിയതായി ബേ സെന്റ് ലൂയിസ് പോലീസ് മേധാവി ടോബി ഷ്വാർട്സ് ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

ഏകദേശം 12:30 ഓടെ സംഭവസ്ഥലത്ത് എത്തിയ പോലീസ് 15 നും 18 നും ഇടയിൽ പ്രായമുള്ള അര ഡസൻ ആളുകളെ വെടിയേറ്റ നിലയിൽ  കണ്ടെത്തി.

വെടിയേറ്റവരിൽ  മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഷ്വാർട്സ് പറഞ്ഞു. കൊല്ലപ്പെട്ട ആറുപേർക്കും വെടിയേറ്റ മുറിവേറ്റിട്ടുണ്ട്.
വെടിയേറ്റ  നാല് പേർ ഹാൻ‌കോക്ക് ഹൈസ്‌കൂളിലേയും രണ്ട് പേർ ബേ ഹൈ വിദ്യാർത്ഥികളുമാണെ ന്ന് സൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ എത്ര വെടിയുതിർത്തുവെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല ,
പാസ് ക്രിസ്ത്യാനിയിലെ കാമറൂൺ ബ്രാൻഡിനെ (19) കൊലപാതകം, രക്തച്ചൊരിച്ചിൽ അക്രമം എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ഇയ്യാൾ  മാത്രമാണ് വെടിവെപ്പ് നടത്തിയതെന്ന് അവർ വിശ്വസിക്കുന്നു. വെടിവെപ്പിന്റെ  ഉദ്ദേശ്യം വ്യക്തമല്ല.

ഞായറാഴ്ച രാവിലെ, ഇയാളുടെ കുറ്റങ്ങൾ കൊലപാതകമായി ഉയർത്തിയതായി ബേ സെന്റ് ലൂയിസ് പോലീസ് ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.അദ്ദേഹത്തിന്റെ ബോണ്ട് ആദ്യം $ 3,000 ആയി നിശ്ചയിക്കുന്നതായി ജഡ്ജി സ്റ്റീഫൻ മാഗിയോ ഉത്തരവിട്ടു.
പൊലിസ് ഉദ്യോഗസ്ഥർ എത്തുംമുമ്പ് ചിലരെ സ്വകാര്യ വാഹനങ്ങളിൽ വെടിയേറ്റവരെ ഏരിയാ ആശുപത്രികളിൽ എത്തിച്ചു.കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

19 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

1 day ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago