ടെക്സസ് ഏർളി വോഗിംഗ് : ജൂൺ 29 തിങ്കളാഴ്ച ആരംഭിച്ചു.പി പി ചെറിയാൻ
ഡാളസ്:- ജൂലായ് 14-ന് നടക്കുന്ന റൺ ഓഫ് മാരത്തണിനുള്ള ഏർലി വോട്ടിംഗ് ജൂൺ 29 തിങ്കളാഴ്ച മുതൽ ആരംഭിച്ചു. ജൂലായ് 10 വരെയാണ് ഏർലി വോട്ടിംഗിന് സമയം അനുവദിച്ചിരിക്കുന്നത്.ടെക്സസ് ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്കൻ പാർട്ടികളിലെ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ഫൈനൽ തിരഞ്ഞെടുപ്പാണ് ജൂലൈ 14ന് നടക്കുക.മാർച്ച് 8 നു നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 50 ശതമാനത്തിൽ കൂടുതൽ ലഭിക്കാതെ പോയ സ്ഥാനാർത്ഥികളാണ് ജൂൺ 14-ലെ റൺ ഓഫിൽ മാറ്റുരക്കുന്നത് ‘മെയ് യിൽ നടക്കേണ്ടിയിരുന്ന റൺ ഓഫ് കോ വിഡ് 19- നെ തുടർന്നാണ് ജൂണിലേക്ക് മാറ്റിയത്.യു.എസ്.സെനറ്റിലേക്ക് ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥികളായ റിട്ടയേർഡ് എയർഫോഴ്സ് പൈലറ്റ് എം.ജെ. ഹെഗറും സ്റ്റേറ്റ് സെനറ്റർ റോയ്സും തമ്മിൽ നടക്കുന്ന റൺ ഓഫ് മൽസരത്തിൽ വിജയിക്കുന്ന സ്ഥാനാർത്ഥി ആയിരിക്കും നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ളിക്കൻ സെനറ്റർ ജോൺ കോന്നനുമായി ഏറ്റുമുട്ടുകയു.എസ് ഹൗസിലേക്ക് 15 റൺ ഓഫ് മത്സരങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക് ടെക്സസിൽ 35 സ്ഥാനങ്ങളിലേക്ക് ആണ് ജൂലൈ 14-ന് റൺ ഓഫ് മൽസരങ്ങൾ നടക്കുന്നത്.65 വയസിന് മുകളിലുള്ള രോഗികളായവർക്കോ ജയിലിൽ കഴിയുന്നവർക്കോ മെയ്ലിലിൽ ബാലറ്റ് ഉപയോഗിക്കാമെന്ന് ടെക്സസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ഓഫീസ് അറിയിച്ചു.മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും പാലിച്ചായിരിക്കും പോളിങ് സ്റ്റേഷനുകളിൽ വോട്ടു ചെയ്യാൻ എത്തേണ്ടതെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…