കാത്തി (ടെക്‌സസ്): കാത്തി (KATY) വിദ്യാഭ്യാസ ജില്ലയിലെ മോര്‍ട്ടന്‍ റാഞ്ച് ഹൈസ്കൂളില്‍ കഴിഞ്ഞ 22 വര്‍ഷമായി നഴ്‌സായി പ്രവര്‍ത്തിക്കുന്ന കെല്ലി ബാള്‍സര്‍ കോവിഡ് 19 ബാധിച്ചു മരിച്ചു. സെപ്റ്റംബര്‍ 4 വെള്ളിയാഴ്ച മോര്‍ട്ടന്‍ റാഞ്ച് പ്രിന്‍സിപ്പാള്‍ ജൂലി ഹിന്‍സനാണ് സഹപ്രവര്‍ത്തകയുടെ മരണം അറിയിച്ചത്. ഓഗസ്റ്റ് 8 ന് കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെല്ലി ഒരു മാസം രോഗവുമായി പടപൊരുതിയെങ്കിലും മരണത്തെ കീഴ്‌പ്പെടുത്താനായില്ല.
ഇതേ സ്കൂളിലെ അധ്യാപകനും റസ്ലിങ് കോച്ചുമാണ് മരിച്ച നഴ്‌സിന്റെ ഭര്‍ത്താവ് മാര്‍ക്ക്. മകന്‍ യു.ടി.സാന്‍ അന്റോണിയൊ വിദ്യാര്‍ഥിയാണ്.
വിദ്യാര്‍ഥികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു അന്തരിച്ച കെല്ലിയെന്ന് മുന്‍ വിദ്യാര്‍ഥി പറഞ്ഞു. കോവിഡ് 19 ഒരു യഥാര്‍ത്ഥ്യമാണ്. വളരെ അപകടകാരിയാണ്. ഒരു വിവേചനവും കാണിക്കാതെ ആരേയും കീഴടക്കുവാന്‍ കഴിയും മരിച്ച നഴ്‌സിന്റെ മകന്‍ ക്രിസ് പറഞ്ഞു.
വാരാന്ത്യം നീണ്ട അവധി കഴിഞ്ഞു വിദ്യാലയത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ്ങിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ഇവരുടെ പേരില്‍ ഗൊ ഫണ്ട് മീ (Go fund me.com) എന്ന വെബ്‌പേജ് ആരംഭിച്ചിട്ടുണ്ട്. മോര്‍ട്ടന്‍ റാഞ്ച് കമ്മ്യുണിറ്റി കെല്ലിയുടെ മരണ വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേട്ടതെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…
DROGHEDA INDIAN ASSOCIATION (DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA യുടെ ഇരുപതാം വാർഷികം…
ഡബ്ലിൻ: അയർലണ്ടിലെ റീട്ടെയിൽ രംഗത്ത് ഒരു പുതിയ അധ്യായം തുറന്ന്, ഗ്ലോബൽ റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ, അയർലണ്ട് (GRMAI) തന്റെ…
കേരളത്തിലെ ആദ്യത്തെ ഇക്കിഗായ്-ഇൻസ്പയേർഡ് റിട്ടയർമെന്റ് വില്ലേജായ തൊടുപുഴയിലെ Abel’s Garden ന്റെ ആദ്യത്തെ മോഡൽ വില്ലയുടെ ഓപ്പൺ ഹൗസ് 2025…
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…