സാന്‍മാര്‍ക്കസ് (ടെക്‌സസ്): ടെക്‌സസ് സംസ്ഥാന യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ പ്ലെയര്‍ കംബ്രെയ്ല്‍ വിന്റേഴ്‌സ് (20) വെടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ നലിസാ ബ്രിയാന (20), ടൈറീക്ക് ഫിയാചൊ (20) എന്നിവരെ സാന്‍മാര്‍ക്കസ് പോലീസ് അറസ്റ്റു ചെയ്തു. സാന്‍മാര്‍ക്കസ് അക്വറീന സ്പ്രിംഗ് ഡ്രൈവില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജ് അപ്പാര്‍ട്ട്‌മെന്റിന് മുമ്പില്‍ നവംബര്‍ 25 ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ചു വിവരം ലഭിച്ചയുടന്‍ എത്തിയ പൊലീസ്, നെഞ്ചില്‍ വെടിയേറ്റു കിടക്കുന്ന വിന്റേഴ്‌സിന് പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. ടെക്‌സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി സൊഫമൂറായിരുന്നു വിന്റേഴ്‌സ്. ടീമില്‍ ഡിഫന്‍സീവ് ബാക്കായിരുന്നുവെന്ന് കോച്ച് ജേക്ക് സ്വവിറ്റല്‍ പറഞ്ഞു.
ഹൂസ്റ്റണില്‍ നിന്നുളള്ള വിന്റേഴ്‌സ് അലീഫ് ടെയ്‌ലര്‍ ഹൈസ്കൂളില്‍ നിന്നാണ് ഗ്രാജുവേറ്റ് ചെയ്തത്. ഭാവിയിലെ നല്ലൊരു ഫുട്‌ബോള്‍ താരത്തെയാണ് നഷ്ടമായതെന്ന് യൂണിവേഴ്‌സിറ്റി കോച്ച് പറഞ്ഞു. യൂണിവേഴ്‌സിറ്റി അധികൃതരും വിന്റേഴ്‌സിന്റെ ആകസ്മിക വിയോഗത്തില്‍ അനുശോചിച്ചു. അനിതരസാധാരണമായ അത്‌ലറ്റിക് കഴിവുള്ള യുവാവായിരുന്നു വിന്റേഴ്‌സെന്നും യൂണിവേഴ്‌സിറ്റി സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…