America

തോക്കിനു മുമ്പില്‍ പതറാത്ത 14-കാരി ഹോണസ്റ്റി കോവിഡിന് കീഴടങ്ങി – പി.പി. ചെറിയാന്‍

മിഷിഗണ്‍: പൊലീസിന്റെ നിറതോക്കിനു മുമ്പില്‍ പതറാതെ ഉറച്ചു നിന്ന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹോണസ്റ്റി ഹോഡ്ജസ് (14) കോവിഡിനു മുമ്പില്‍ കീഴടങ്ങി മരണം വരിച്ചു. ബ്ലഡ് ട്രാന്‍സ്ഫുഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവംബര്‍ 9ന് കോറോണ വൈറസ് പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണസ്റ്റിനെ ഗ്രാന്‍ഡ് റാപിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ദിവസങ്ങള്‍ക്കുശേഷം സ്ഥിതി ഗുരുതരമാകുകയും നവംബര്‍ 22 ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

2017 ഡിസംബറിലാണ് ഹോണസ്റ്റി എന്ന പതിനൊന്നുകാരി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഹോണസ്റ്റിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലര്‍ കൊലപാതവുമായി ബന്ധപ്പെട്ട കേസ്സില്‍ പ്രതികളായിരുന്നു. അവരെ തേടിയാണ് പോലീസ് ഹോണസ്റ്റിയുടെ വീട്ടിലെത്തിയത്.

ഹോണസ്റ്റ് പോലീസുമായി ഇതു സംബന്ധിച്ചു വാക്കുര്‍ക്കത്തിലേര്‍പ്പെട്ടു. കറുത്ത വര്‍ഗ്ഗത്തില്‍പെട്ട കുട്ടിയായതുകൊണ്ടാണോ നിങ്ങള്‍ എന്നെ ഭീഷിണിപ്പെടുത്തിയത്. വെളുത്ത വര്‍ഗ്ഗത്തില്‍പെട്ട കുട്ടിയായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യുമായിരുന്നുവോ! ഈ ചോദ്യം പോലീസിനെ പ്രകോപിപ്പിച്ചു.

ഹോണിസ്റ്റിനു നേരെ പോലീസ് നിറതോക്കു ചൂണ്ടിയിട്ടും കുട്ടി നിര്‍ഭയയായി നിലകൊണ്ടു. പിന്നീട് കണ്ടത് കയ്യാമം വെച്ചു ഹോണസ്റ്റിയെ കാറിലേക്ക് വലിച്ചിടുന്നതാണ്. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കി. പോലീസിന്റെ ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഇതിനെ തുടര്‍ന്ന് ഗ്രാന്റ് റാപിഡ് പോലീസ് അധികാരികള്‍ കുട്ടികളുമായി ഇടപെടുന്ന രീതിയില്‍ ഭേദഗതി വരുത്തുന്നതിനും കാരണമായി. ഹോണസ്റ്റിയുടെ വേര്‍പാട് ഞങ്ങളെ വേദനിപ്പിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവള്‍ ജീസസിനു ഒപ്പമാണ് എന്നുള്ളതില്‍ ഞങ്ങള്‍ ആശ്വസിക്കുന്നു അമ്മൂമ്മ പറഞ്ഞു.

Cherian P.P.

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

8 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

11 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

13 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

2 days ago