ഇന്ത്യാന: കാന്‍സര്‍ രോഗിയായ 61കാരന്‍ ഭാര്യയെയും മുതിര്‍ന്ന രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ജെഫ് മഫെര്‍ (61) ഭാര്യ അന്ന മേരി (54), മകള്‍ എമ്മ(26), മകന്‍ ജേക്കബ് ( 18) എന്നിവരാണു മരിച്ചത്.
ഇന്ത്യാനയിലെ ബ്ലൂമിങ്ടനിലാണു സംഭവം. സെപ്റ്റംബര്‍ 6 ഞായറാഴ്ച രാവിലെ വീടിനു മുന്‍പില്‍ പൂക്കളം കാറിന്റെ വിന്‍ഡോ ഷീല്‍ഡില്‍ ചില പ്രത്യേക സമ്മാനങ്ങളും കണ്ടതിനെ തുടര്‍ന്ന് അവിടെയെത്തിയ ഒരു സ്ത്രീയാണ് ഭാര്യയുടെ മൃതദേഹം ആദ്യമായി കണ്ടത്. ഉടന്‍ അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വീടു തുറന്നു പരിശോധിച്ചപ്പോള്‍ മക്കളുടെയും പിതാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്താണെന്നാണു പൊലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. നാലു പേരും വെടിയേറ്റാണു മരിച്ചത്. കൊലപാതകത്തിനു പ്രേരിപ്പിച്ചത് എന്താണെന്ന് അന്വേഷണം നടക്കുകയാണെന്ന് ബ്ലൂനിങ്ടന്‍ പൊലീസ് ക്യാപ്റ്റന്‍ റയന്‍ പെഡിഗോ പറഞ്ഞു. ജെഫിന് പ്രോസ്റ്റേറ്റ് , പാന്‍ക്രിയാറ്റ് കാന്‍സര്‍ ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…