വാഷിംഗ്ടണ്‍ ഡി സി : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെ റഷ്യ പിന്തുണയ്ക്കുന്നതായി ഡമോക്രാറ്റിക്ക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമല ഹാരിസ് ആരോപിച്ചപ്പോള്‍ , ബൈഡനെ പിന്തുണയ്ക്കുന്നത് ചൈനയാണെന്ന് തിരിച്ചടിച്ചു റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയും ഇരുപാര്‍ട്ടികളും തമ്മിലുള്ള വാക് പോര് കൊഴുക്കുന്നു.
വൈറ്റ് ഹൗസിലേക്ക് ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രവേശനം തടയുന്നതിനാണ് റഷ്യ ശ്രമിക്കുന്നതെന്നും നാലു വര്‍ഷം കൂടി ട്രമ്പ് അധികാരത്തില്‍ തുടരണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും 2016ലെ തിരഞ്ഞെടുപ്പില്‍ റഷ്യ പ്രയോഗിച്ച തന്ത്രം ഇതു തന്നെയാണെന്നും കമല അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയില്‍ താന്‍ അംഗമാണെന്നും എന്താണ് 2020ല്‍ സംഭവിക്കാന്‍ പോകുന്നതെന്നും വ്യക്തമായ റിപ്പോര്‍ട്ട് ഇതിനകം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കമല പറഞ്ഞു.
റഷ്യയുടെ ഇടപെടല്‍ കമലയുടെ മൈറ്റ ഹൗസ് പ്രവേശനത്തിന് തടസ്സമാകുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തുകൊണ്ട് ഇല്ല എന്നായിരുന്നു കമലയുടെ മറുപടി.
റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി തീവ്ര ഇടതുപക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ബൈഡന്‍ കമലഹാരിസ് വൈറ്റ് ഹൗസില്‍ ഏതെങ്കിലും വിധത്തില്‍ എത്തിയാല്‍ അമേരിക്ക ചൈനയുടെ നിയന്ത്രണത്തിലാകുമെന്നും പ്രസിഡന്റ് ട്രമ്പ് മുന്നറിയിപ്പ് നല്‍കി. ലോകജനത തള്ളിക്കളഞ്ഞ കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഏക കച്ചിത്തുരുമ്പായ ചൈന ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമായ അമേരിക്കയുടെ നാലയല്‍പക്കത്തു പോലും പ്രവേശിക്കുന്നതിന് അമേരിക്കന്‍ ജനത അനുവദിക്കുകയില്ലെന്നും ട്രമ്പ് പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…