മിഷിഗണ്‍: 47 വര്‍ഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാന്‍ വില്ലനായി എത്തിയത് കോവിഡ് 19. വിശുദ്ധ ദേവാലയത്തില്‍ ഇരുവരുടേയും വലതുകരം മുഖ്യകാര്‍മ്മികന്‍ ചേര്‍ത്തുപിടിച്ച് ജീവിതാവസാനം വരെ ഒന്നിച്ചു കഴിയണമെന്ന പ്രതിജ്ഞ ഇരുവരും ഒരു നിമിഷത്തില്‍ തന്നെ നിറവേറ്റി. മക്കളുടേയും കൊച്ചുമക്കളുടേയും സാന്നിധ്യത്തില്‍ ജീവിതത്തോട് യാത്രപറയുമ്പോള്‍ ഇരുവരുടേയും മരണസമയം ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2020 നവംബര്‍ 24, വൈകിട്ട് 4.30 എന്നാണ്.
35 വര്‍ഷം മെഡിക്കല്‍ ഫിഡില്‍ നഴ്‌സായി ജോലി ചെയ്ത പട്രീഷ (78)ക്കാണ് രോഗലക്ഷണങ്ങള്‍ ആദ്യം കണ്ടെത്തിയത്. ചികിത്സ തേടിയ ഇവര്‍ക്ക് വീട്ടില്‍ ഐസലേഷനില്‍ കഴിയാനായിരുന്നു നിര്‍ദേശം ലഭിച്ചത്.
വീട്ടിലെത്തി ഒരാഴ്ചയ്ക്കുശേഷം ട്രക്ക് ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് ലസ്ലിക്കും രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇത്തവണ ഇരുവരും ചേര്‍ന്നാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിയത്. ഇരുവരുടേയും രോഗാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് നവംബര്‍ 24ന് അന്ത്യം സംഭവിക്കുകയായിരുന്നു.
മാതാപിതാക്കളുടെ ജീവിതം ആനന്ദകരവും മാതൃകാപരവുമായിരുന്നുവെന്ന് പെണ്‍മക്കളില്‍ ഒരാളായ ജൊവേന പറഞ്ഞു. ഒരൊറ്റ നോട്ടത്തില്‍ ആരിലും ആകര്‍ഷിക്കപ്പെടുന്ന സ്വഭാവത്തിനുടമകളായിരുന്നു മാതാപിതാക്കളെന്നും ഇവര്‍ അനുസ്മരിച്ചു.
ജോണ്‍ ഹോപ് കിന്‍സ് യൂണിവേഴ്‌സിറ്റി ഒടുവില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് അമേരിക്കയില്‍ കോവിഡ് 19 രോഗത്തെ തുടര്‍ന്ന് മരിച്ച 268087 ആളുകളുടെ പട്ടികയില്‍ ദമ്പതികളും ഉള്‍പ്പെടുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…