America

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാന്റെ അധ്യക്ഷതയിൽ ചേർന്നു. കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ പ്രവാസി മലയാളി സമൂഹം സജീവമായി രംഗത്തിറങ്ങണമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ആഹ്വാനം ചെയ്തു.

കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അമേരിക്കയിലെ മലയാളി സമൂഹത്തിന് നൽകാൻ കഴിയുന്ന നിർണ്ണായകമായ സംഭാവനകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. പ്രവാസികളുടെ വോട്ടുകൾ യു.ഡി.എഫിന് ഉറപ്പാക്കുന്നതിനോടൊപ്പം, നാട്ടിലുള്ള തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സ്വാധീനിക്കുന്നതിൽ ഡാളസിലെ ഐ.ഒ.സി പ്രവർത്തകർ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കണമെന്ന് പ്രസിഡന്റ് മാത്യു നൈനാൻ ആവശ്യപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഐ.ഒ.സി നാഷണൽ കമ്മിറ്റി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഡാളസ് ചാപ്റ്റർ തങ്ങളുടെ വിഹിതം നൽകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചാപ്റ്റർ ഭാരവാഹികളായ ബിനോയ് ഫിലിപ്പ് (ട്രഷറർ), സിബു ജോസഫ് (ജോയിന്റ് ട്രഷറർ), വെസ്‌ലി മാത്യു (എക്സിക്യൂട്ടീവ് അംഗം), ജോഫി ജേക്കബ് (യൂത്ത് കോർഡിനേറ്റർ), ജെ.പി. ജോൺ (സീനിയർ അഡ്വൈസർ), സിജു ജോർജ് (എക്സിക്യൂട്ടീവ് അംഗം), എന്നിവരും, നിരവധി പ്രവർത്തകരും പങ്കെടുത്തു സംസാരിച്ചു. വൈകുന്നേരം 5-ന് ആരംഭിച്ച യോഗം ചർച്ചകൾക്ക് ശേഷം 6:30-ഓടെ അവസാനിച്ചു. ജോയിന്റ് സെക്രട്ടറി നെബു കുര്യാക്കോസ് യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു.

റിപ്പോർട്ട്: ബാബു.പി.സൈമൺ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

2 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

3 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

3 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

3 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

3 hours ago

ഐസ് കസ്റ്റഡിയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നാഷ്വിൽ റിപ്പോർട്ടർ

നാഷ്വിൽ : അമേരിക്കയിലെ നാഷ്വില്ലിൽ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തക എസ്റ്റിഫാനി റോഡ്രിഗസ് ഫ്ലോറസ് ജാമ്യത്തിലിറങ്ങിയ ശേഷം താൻ അനുഭവിച്ച…

3 hours ago