America

ഹൂസ്റ്റൺ എക്യുമെനിക്കൽ കൺവെൻഷൻ അനുഗ്രഹകരമായി നടത്തി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ   (ഐ സി ഇ സി എച്ച്) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള എക്യുമെനിക്കൽ കൺവെൻഷൻ ഈ വർഷവും അനുഗ്രഹകരമായി നടത്തപ്പെട്ടു. ഒക്ടോബർ മാസം 16 17 18 (വെള്ളി ശനി ഞായർ) ദിവസങ്ങളിൽ വൈകുന്നേരം 7 മണിക്ക് നടന്ന വെർച്വൽ കൺവെൻഷനിൽ അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ  മോസ്റ്റ് റവ: ഡോ. സി വി മാത്യു , (റിട്ടയേർഡ് ബിഷപ്പ്, സെൻറ് തോമസ് ഇവഞ്ചേലിക്കൽ ചർച്ച് ഓഫ് ഇന്ത്യ) റവ: ഡോ. പി പി തോമസ് (വികാരി ട്രിനിറ്റി മാർത്തോമ്മാ ചർച്ച് തിരുവനന്തപുരം) റവ: ഫാ ഡോ. ഓ തോമസ് (റിട്ട. പ്രിൻസിപ്പാൾ ഓർത്തഡോക്സ് സെമിനാരി) എന്നിവർ ഓരോ ദിവസത്തെയും തിരുവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

സബാൻ സാമിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ഗായകസംഘം   ഓരോ ദിവസത്തെയും ഗാനശുശ്രൂഷയ്ക്ക് നേത്ര്യത്വം നൽകി.

എക്യുമെനിക്കൽ കൺവെൻഷൻ 2020 ന്റെ വിജയത്തിനായി ഐ.സി.ഇ.സി.എച്ച് പ്രസിഡൻറ് റവ:ഫാദർ ഐസക് ബി പ്രകാശിനൊപ്പം വൈസ് പ്രസിഡൻറ് റവ: ജേക്കബ് പി തോമസ്, സെക്രട്ടറി എബി മാത്യു ട്രഷറർ രാജൻ അങ്ങാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, പിആർഓ റോബിൻ ഫിലിപ്പ്, നൈനാൻ വീട്ടിനാലിൽ,ജോൺസൻ ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഈ വർഷത്തെ കൺവെൻഷൻ വെർച്വലായി  നടത്തുന്നതിനു വേണ്ട ക്രമീകരണങ്ങൾ പൂർത്തിയാക്കിയത് സെന്റെ മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വികാരി റവ: ഫാ. ജോൺസൺ പുഞ്ചക്കോണത്തിലിന്റെ നേതൃത്വത്തിലുള്ള ടീം ആയിരുന്നു.

റിപ്പോർട്ട്: ജീമോൻ റാന്നി 

Newsdesk

Recent Posts

അന്തരിച്ച കാവൻ മലയാളി സജി സുരേന്ദ്രന്റെ പൊതുദർശനം നാളെ

ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…

1 hour ago

നോർത്ത്‌സൈഡ് ഹോം കെയറിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ പണിമുടക്കുന്നു

ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…

2 hours ago

ഫുട്ബോൾ ലോകം വടക്കേ അമേരിക്കയിലേക്ക്; ലോകകപ്പ് ടിക്കറ്റിനായി ഒഴുകിയത് 50 കോടി അപേക്ഷകൾ

ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…

2 hours ago

ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ

 ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…

3 hours ago

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…

3 hours ago

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

4 hours ago