ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ബഹു. ഡിസ്ട്രിക്ട് ജഡ്ജ് ശ്രീ. സുരേന്ദ്രൻ പട്ടേൽ നിർവഹിച്ചു. പ്രസിഡണ്ട് ശ്രീ. ഷാജി ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ശ്രീ. ടാസ്‌മോൻ ജോസ്സഫ് സ്വാഗതം അർപ്പിച്ചു. ബഹു. സ്റ്റാഫോഡ് സിറ്റി മേയർ ശ്രീ. കെൻ മാത്യു ലോഗോ പ്രകാശനം നടത്തി.
ബഹു. ഫാ. ജോസഫ് പൊറ്റമ്മേൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ കുറവിലങ്ങാട്ടെ കലാ -സാംസ്‌കാരിക നേതാക്കളുടെ ആശംസാ വീഡിയോ പ്രദർശനവും നടത്തപ്പെട്ടു. കുറവിലങ്ങാട് നിവാസികൾക്ക് അഭിമാനിക്കുവാനും സന്തോഷിക്കുവാനുമുള്ള ഒരു പ്രസ്ഥാനത്തിന്റെ പിറവിയാണിതെന്ന് മുഖ്യാതിഥികൾ അഭിപ്രായപ്പെട്ടു.
ശ്രീ. സണ്ണി ടോം മുഖ്യ അതിഥികൾക്കും എത്തിച്ചേർന്ന മെമ്പേഴ്സിനും നന്ദി രേഖപ്പെടുത്തി. ട്രഷറർ ശ്രീ. സിനു സെബാസ്റ്റ്യൻ പരിപാടിയുടെ സ്പോൺസർമാരായിരുന്ന ആൻസ് ഗ്രോസെർസിനും JJB CPA ഗ്രൂപ്പ് ചെയർമാൻ ജോൺ ബാബുവിനും മോർട്ഗേജ് ലോൺ ഒറിജിനേറ്റർ ജോസ് മാത്യുവിനും നന്ദി പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികളും ഡിന്നറും നടത്തി.
Photo & video courtesy – “Moments Made Photography” by Naveen James.
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…