ന്യൂയോർക്ക്: ബെല്ലറോസ് ഇന്ത്യൻ മർച്ചൻ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ആണ്ടുതോറും വിവിധ കലാപരിപാടികളോടെ ക്വീൻസിൽ സംഘടിപ്പിച്ചു വരുന്നു ഇന്ത്യ ഡേ പരേഡ് വർണാഭമായി. ന്യൂയോർക്കിൽ മികച്ച സംഘാടകൻ എന്ന അംഗീകാരം ലഭിച്ചിട്ടുള്ള ഡെൻസിൽ ജോർജ് ഇതിന് നേതൃത്വം നൽകി. ക്വീൻസിലുള്ള എല്ലാ കമ്മ്യൂണിറ്റി, അസോസിയേഷൻ അംഗങ്ങളും ഇതിൽ സംബന്ധിച്ചു. ക്വീൻസിലുള്ള ഹിൽസൈഡ് അവന്യൂവിൽ കൂടിയായിരുന്നു പരേഡ് കടന്നുപോയത്. ഹിൽസൈഡ് അവന്യൂവിൽ തുടങ്ങിയ പരേഡ് ബെൽ റോസിലുള്ള സെൻറ് ഗ്രിഗോറിയോസ് ചർച്ച് ഓഡിറ്റോറിയത്തിൽ അവസാനിച്ചു. ഫോമാ, ഫൊക്കാന ഉൾപ്പെടെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനേകം ഫ്ലോട്ടുകൾ അണിനിരന്നിരുന്നു.
ധാരാളം മുത്തുക്കുടകളും ഇന്ത്യൻ, അമേരിക്കൻ ഫ്‌ളാഗ്‌കൾ, അമേരിക്കൻ ബാൻഡ്, പഞ്ചാബി മേളം കേരള ചെണ്ടമേളം എന്നിവ അണിനിരന്ന പരേഡ് വളരെ വർണ്ണശബളമായി മാറി. പരേഡിൽ ന്യൂയോർക്ക് സിറ്റി പോലീസിൻറെ സഹായം ആദ്യാവസാനം ഉണ്ടായിരുന്നു ബോളിവുഡ് നടി അനുഷ്ക സോണി പരേഡിൽ ചീഫ് ഗസ്റ്റ് ആയിരുന്നു. പരേഡിനോട് അനുബന്ധിച്ച് നടന്ന പബ്ലിക് മീറ്റിംഗിൽ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക് സെനറ്റർ കെവിൻ തോമസ്, നോർത്ത് അസിസ്റ്റഡ് ടൗൺ സൂപ്പർവൈസർ ജനിഫർ ഡിസീനാ ഉൾപ്പെടെ ധാരാളം പൊളിറ്റിക്കൽ നേതാക്കൾ ഇതിൽ സംബന്ധിച്ചു. മികവാർന്ന നൃത്ത പരിപാടികളും ഗാനമേളയും പരിപാടിക്ക് മോടികൂട്ടി. വൈകിട്ട് അഞ്ചുമണിയോടെ എല്ലാ പര്യവസാനിച്ചു ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് കോശി തോമസ് സ്വാഗതവും പരേഡ് കമ്മിറ്റി ചെയർമാൻ ഡിൻസിൽ ജോർജ് നന്ദിയും രേഖപ്പെടുത്തി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…