America

മദ്യപിച്ച് വാഹനമോടിച്ചു യുവതി കൊല്ലപ്പെട്ട കേസിൽ പ്രതിക്കു 47 വർഷം തടവ് -പി പി ചെറിയാൻ

ഒക്‌ലഹോമ: മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിൽ  2021-ൽ ചന്ദ്ര ക്രറ്റ്സിംഗർ(24) കൊല്ലപ്പെടുകയും മൂന്ന് പേർക്ക്  പരിക്കേൽക്കുകയും ചെയ്ത കേസിൽ ഒക്‌ലഹോമ സിറ്റിയിലെ കോളെർട്ട് ബോയ്ഡിനെ  ജൂറി ശിക്ഷിച്ചു.
ഇത്തരം സാഹചര്യങ്ങൾ തടയാനാകുമെന്നും മദ്യപിച്ച് വാഹനമോടിക്കുന്നതിനെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് ഈ കേസ് നൽകുന്നതെന്നും ജില്ലാ അറ്റോർണി ഓഫീസ് പറയുന്നു.
ഒരു ഫസ്റ്റ് ഡിഗ്രി നരഹത്യയ്ക്കും മദ്യപിച്ച് വാഹനമോടിച്ചതിനും കോളെർട്ട് ബോയ്ഡ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.പ്രതി  47 വർഷം തടവ് അനുഭവിക്കേണ്ടിവരും.രണ്ട് വർഷം മുമ്പ് മക്ലെയിൻ കൗണ്ടിയിൽ ക്രിസ്മസിന് രണ്ട് ദിവസം മുൻപായിരുന്നു സംഭവം.

ബോയ്ഡ് ഒരു എസ്‌യുവി പിന്നിലേക്ക് ഓടിച്ചു കേബിൾ തടസ്സത്തിലൂടെ എതിരെ വരുന്ന വാഹനത്തിനു  ഇടിക്കുകയും ചെയ്യുമ്പോൾ മദ്യത്തിന്റെ  സ്വാധീനത്തിലായിരുന്നുവന്നു ജൂറി കണ്ടെത്തി .കൊലപ്പെട്ട  ചന്ദ്ര ക്രറ്റ്സിംഗർ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ പോകുമ്പോൾ കോളെർട്ട് ബോയ്‌ഡിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ക്രൂസിംഗർ മരിച്ചു, സഹോദരിമാർ രക്ഷപ്പെട്ടു.

അപകടസമയത്ത് ബോയ്ഡ് മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു എന്നതിന് ജില്ലാ അറ്റോർണി തെളിവുകൾ ഹാജരാക്കി. “ഇത്തരം കേസുകൾ സംഭവിക്കുന്നത് നിർഭാഗ്യകരമാണ്, കാരണം അവ തടയാമായിരുന്നു. ഒക്‌ടോബർ ആദ്യവാരം ശിക്ഷാവിധി ഔദ്യോഗികമായി പരിഗണിക്കും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

13 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

16 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

23 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago