ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലാഡൽഫിയ ആര്സെനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ഫിലാഡൽഫിയ ആർസനൽസിന് ചാംപ്യൻപട്ടം നേടിയത്.
അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി പി സത്യൻ റെ സ്മരണാർത്ഥം നോർത്ത് അമേരിക്കയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ സോക്കർ ടൂർണമെൻറ് ആയ NAMSL ഇന്റെ മൂന്നാമത് ടൂർണമെന്റാണ് 2024 ഓഗസ്റ്റ് 30, 31, സെപ്തംബർ 1 തീയതികളിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിജയകരമായി നടന്നത്.
ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ ഫിലാഡൽഫിയ ടീം ടൂർണമെന്റിൽ ഉടനീളം ചാമ്പ്യന്മാരുടെ കളി തന്നെ കാഴ്ചവെച്ചു. ഈ ടൂര്ണമെന്റോടു കൂടെ തുടർച്ചയായ മൂന്നാം വർഷവും ഫൈനലിൽ എത്തുകയും ചാമ്പ്യൻഷിപ്പ് നിലനിർത്തുവാനും ഫിലാഡൽഫിയ ആർസനൽസിന് സാധിച്ചു. ടൂർണമെൻറ് എംവി പി ആയി ഫിലാഡൽഫിയ ആർസനൽസിന് ലെ ജിം കല്ലറയ്ക്കൽ ഉം, ടോപ്സ്കോററായി ബാൾട്ടിമോർ ഖിലാഡിസിലെ ജേക്കബ് കുന്നത്തും, ബെസ്റ്റ് ഡിഫൻഡർ ആയി ഓസ്റ്റിൻ സ്ട്രൈക്ക്സ് ലെ സച്ചിൻ ജോൺ ഉം, ബെസ്റ്റ് ഗോൾകീപ്പർ ആയി ഫിലാഡൽഫിയ ആർസനൽസിന് ലെ സോണൽ ഐസക്കും തെരഞ്ഞെടുക്കപ്പെട്ടു.
നോർത്ത് അമേരിക്കയിലുള്ള മലയാളീ സോക്കർ കളിക്കാരുടെ കഴിവുകൾ ഉടനീളം പ്രകടമായ ടൂർണമെന്റ് വരും തലമുറക് ഒരു പ്രചോദനമായി മാറുന്നു എന്നതിൽ സംശയമില്ല. 2025-ൽ നാലാമത് നമ്സൽ (NAMSL) വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെൻറ് ഹ്യൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഹ്യൂസ്റ്റണിഇൽ വെച്ച് നടക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…