പി പി ചെറിയാൻ (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ)
ഡാലസ് :റഷ്യ-ഉക്രൈന് യുദ്ധം യാഥാർഥ്യമായതോടെ യുക്രെയിനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുതപെടുത്തണമെന്നാവശ്യപ്പെട്ടു l പ്രവാസി മലയാളി ഫെഡറേഷൻ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രിക്ക് അടിയന്തര സന്ദേശം അയച്ചു.
മന്ത്രി ഡോ:സുബ്രഹ്മണ്യം ജയശങ്കറിനയച്ച കത്തിൽ കേരളത്തിൽനിന്നുള്ള ഏകദേശം 2320 വിദ്യാർത്ഥികൾ ഉൾപ്പെടെ 18000 ഇന്ത്യൻ വിദ്യാർത്ഥികൾ ഭയാശങ്ക യോടെയാണ് അവിടെ കഴിയുന്നതെന്നും പലരും യുദ്ധ ഭീതി മൂലം ബംഗറിലാണ് അഭയം തേടിയിരിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രവാസി മലയാളി ഫെഡറേഷൻ ഇതിനകം ആരംഭിച്ച യുക്രൈൻ ഹെൽപ്പ് ഡെസ്ക് ലേക്ക് ലഭിക്കുന്ന മെയിലുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും പി എം എഫിൻറെ വളണ്ടിയർമാർ നൽകുന്നുണ്ടെന്ന് പ്രസിഡൻറ് എം പി സലിം അറിയിച്ചു ഇതിൻറെ നേരിട്ടുള്ള ചുമതല യുകെയിൽ നിന്നുള്ള ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ ആണ് ഏറ്റെടുത്തിരിക്കുന്നത്.
യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ഇന്ത്യൻ ഗവൺമെൻറ് സ്വീകരിക്കുന്ന നടപടികൾ സംതൃപ്തിയുടെങ്കിലും വേഗം വർധിപ്പിക്കണമെന്ന് പ്രസിഡണ്ട് എം പി സലിം,ജനറൽ സെക്രട്ടറി വർഗീസ് ജോൺ,ചെയർമാൻ ഡോ ജോസ് കാനാട്ട് ,ട്രീഷർ സ്റ്റീഫൻ കോട്ടയം, മീഡിയ കോർഡിനേറ്റർ പി പി ചെറിയാൻ എന്നിവർ ഒപ്പിട്ടു വിദേശ കാര്യ മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു .
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…