ഫിലഡെൽഫിയ: പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു. വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് ചൊല്ലിക്കൊടുത്ത സത്യവാജകം ഏറ്റുചൊല്ലി പ്രസിഡന്റ് റെനി ജോസഫിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അധികാരം ഏറ്റെടുത്തു 2023 മുതൽ 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
അമേരിക്ക റീജിയൻ കോൺഫറൻസ് ചെയർമാൻ തോമസ് മോട്ടയ്ക്കൽ ന്യൂജേഴ്സി പ്രോവെൻസ് ചെയർമാൻ ഡോ ഗോപിനാഥൻ നായർ ന്യൂജേഴ്സിപ്രോവെൻസ് പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ മഹനീയ സാന്നിധ്യത്തിലാണ് പ്രൗഢഗംഭീരമായ ചടങ്ങ് നടന്നത്. ഫിലഡൽഫിയ കൗൺസിൽമെൻ ജിമ്മി ഹാരിട്ട് മുഖ്യ അതിഥിയായി പങ്കെടുത്ത ആശംസകൾ നേരുന്നു
മുൻ ഡെപ്യൂട്ടി ചെയർമാൻ നീന അഹമ്മദ് ഫിലഡൽഫിയ മേയർ സ്ഥാനാർത്ഥികൾ അലൻ ഡോബ് ,
ജഫ് ബ്രൗൺ, ഷെറിൽ പാർക്കർ, ഡേവിഡ് ഒ എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയും തങ്ങളുടെ ഇലക്ഷൻ പ്രവർത്തനത്തിന് എല്ലാവിധമായ സഹായ സഹകരണങ്ങൾ ഫിലാഡെൽഫിയ നിവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു
ഓരോ സ്ഥാനാർത്ഥികളും തങ്ങൾ വിജയിച്ചാൽ ഫിലാഡെൽഫിയയിൽ വരുത്തുന്ന മാറ്റങ്ങളെ പറ്റി പ്രസംഗത്തിൽ പറയുകയുണ്ടായി പ്രസിഡന്റ് റെനി ജോസഫിന്റെ അഭ്യർത്ഥന മാനിച്ച് ഫിലാഡെൽഫിയ സിറ്റിയിൽ ഗാന്ധി പ്രതിമ വയ്ക്കുന്നതിനു വേണ്ട എല്ലാ സഹായസഹകരണവും കൗൺസിൽമെൻ ജിമ്മി ഹാരിട്ട് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു
മാസ്റ്റർ ഓഫ് സെറിമണിയായി ജനറൽ സെക്രട്ടറി ഡോ. ബിനു ഷാജിമോനും പ്രസിഡന്റ് റെനി ജോസഫ് പ്രവർത്തിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…