America

സീറോ മലബാർ ചിക്കാഗോ രൂപതയുടെ ജൂബിലിക്ക് ഹ്യൂസ്റ്റൺ ഇടവകയിലും തുടക്കമായി

2001 മാർച്ച് 13 ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ചിക്കാഗോ സീറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആചരണത്തിന് തുടക്കമായി. രൂപത തലത്തിലുള്ള ഉത്ഘാടനം ചിക്കാഗോ കത്തീഡ്രൽ ദൈവാലയത്തിൽ രൂപത മുൻ അദ്ധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ സാന്നിധ്യത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്‌ നിർവഹിച്ചു. 

ജൂബിലി ആചരണത്തിൻ്റെ ഇടവക തലത്തിലുള്ള ഔദ്യോഗിക ഉദ്‌ഘാടനം മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം സെൻ്റ് ജോസഫ് ഹാളിൽ വച്ച് രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട്‌ നിർവഹിച്ചു. തദ്ദവസരത്തിൽ ഹ്യൂസ്റ്റൺ സെൻ്റ് ജോസഫ് ഇടവകയുടെ 20-ാം വാർഷികത്തിൽ തുടക്കം കുറിച്ച ചാരിറ്റി ഹൗസിംഗ്‌ പ്രോജക്ടിൻ്റെ  വീടുകളുടെ സമർപ്പണം ബിഷപ്പ് നിർവഹിച്ചു. 

ക്രിസ്തുവിൻ്റെ തിരുജനനത്തിൻ്റെ 2025 -ാം ആണ്ട് മഹാജൂബിലിയുടെയും രൂപതയുടെ സിൽവർ ജൂബിലിയുടെയും ഭാഗമായി ഇടവക നടത്തുന്ന വിവിധ കർമ്മപരിപാടികളെക്കുറിച്ചു ഇടവക വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും ജൂബിലി കോർഡിനേറ്റർ സാബു മാത്യൂസും വിശദീകരിച്ചു. 

ജൂബിലിയോടനുബന്ധിച്ചു ഇടവക പ്രസിദ്ധീകരിക്കുന്ന ‘Jubilee of Grace – Bible  Verses  for Reflection and Renewal’ എന്ന ബുക്‌ലെറ്റിൻ്റെ പ്രകാശനം ബിഷപ്പ് ആലപ്പാട്ട്‌ നിർവഹിച്ചു. യുവജന പ്രതിനിധികളായ ആൻ ആൻ്റണിയും  ജോയൽ ജോമിയും  ബുക്‌ലെറ്റിൻ്റെ കോപ്പി ബിഷപ്പിൽ നിന്ന് ഏറ്റുവാങ്ങി.

ജൂബിലി സമ്മേളനത്തിന് ഇടവക അസി.വികാരി റവ ഫാ.ജോർജ് പാറയിൽ സ്വാഗതവും കൈക്കാരൻ സിജോ ജോസ് നന്ദിയും പ്രകാശിച്ചു. 

ഫാ.വർഗ്ഗീസ് കുന്നത്ത്‌, ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേൽ, മദർ സി. എമിലിൻ എന്നിവർ പ്രസംഗിച്ചു. കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗ്ഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി. യൂത്ത്‌ ബോർഡ്, മിഷൻ ലീഗ്, ഹോളി ചൈൽഡ്‌ ഹുഡ്  എന്നീ ഭക്‌ത സംഘടനകൾ അവതരിപ്പിച്ച പരിപാടികളും ക്വയറിൻ്റെ സംഗീത പരിപാടിയും ചടങ്ങിനെ ആകർഷണീയമാക്കി.

വാർത്ത – ജീമോൻ റാന്നി 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

5 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

12 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

18 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 day ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

1 day ago