വാഷിംഗ്ടണ്‍ ഡി.സി: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ താലിബാന്‍ എന്‍ഡോഴ്‌സ് ചെയ്യുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ മിലിട്ടറി ഗ്രൂപ്പായ താലിബാന്റെ വക്താവ് സൈബുള്ള മുജാഹിദാണ് എന്‍ഡോസ്‌മെന്റിനെക്കുറിച്ചുള്ള വിവരം നല്‍കിയത്.
പൊതുതെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കണമെന്നും, അഫ്ഗാനിസ്ഥാനാലെ യുഎസ് മിലിട്ടറിയെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും സൈബുള്ള പറഞ്ഞു.
എന്നാല്‍ വാര്‍ത്ത പൂര്‍ണമായും തള്ളിക്കളയുന്നതായി ട്രംപിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. താലിബാന്റെ പിന്തുണ ആവശ്യമില്ലെന്നും, അമേരിക്കന്‍ പൗരന്മാരുടെ താത്പര്യം സംരക്ഷിക്കുക എന്നാണ് തങ്ങളുടെ പ്രാഥമിക കര്‍ത്തവ്യമെന്ന് ട്രംപ് കാമ്പയിന്‍ വക്താവ് ടിം മുള്‍ട്ടോ പറഞ്ഞു. “ഞങ്ങളുടെ ധീരരായ പട്ടാളക്കാര്‍ അഫ്ഗാനിസ്ഥാനിലുണ്ട്. അവര്‍ ക്രിസ്മസിന് നാട്ടിലേക്ക് മടങ്ങും’- ബുധനാഴ്ച ട്രംപ് ട്വിറ്ററില്‍ കുറിച്ചു. അമേരിക്കന്‍ മിലിട്ടറി പിന്‍വാങ്ങിയാല്‍ പ്രാദേശിക സ്വാധീനം വര്‍ധിപ്പിക്കാനാണ് താലിബാന്റെ നീക്കം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…