ന്യൂഡല്ഹി: വിവാഹത്തിലും മറ്റു ചടങ്ങുകളിലും ഇന്ത്യയില് വിചിത്രമായ ആചാരങ്ങള് നമ്മള് പലതും കാണാറുണ്ട്. എന്നാല് പീഡനകേസില് പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കില് പരാതിക്കാരി ‘ രാഖി ‘ കെട്ടണം എന്നത് ഉത്തരവ് ഇറക്കിയത് മറ്റാരുമല്ല, മധ്യപ്രദേശ് ഹൈക്കാടതിയാണ്. ഈ ഉത്തരവിനെതിരെ ഒമ്പത് വനിതാ അഭിഭാഷകര് സുപ്രീം കോടതിയെ സമീപിച്ചു.
ഹൈക്കോടതിയുടെ ജൂലൈ 30 ന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇത് നീതിക്കോ, നിതിന്യായ വ്യവസ്ഥിതിക്കോ ഉതകുന്ന പ്രവര്ത്തിയല്ലെന്നും കാണിച്ചാണ് അപര്ണ ഭട്ട് ഉള്പ്പെടെയുള്ളവരുടെ ഹരജി സുപ്രീംകോടതിയില് സമര്പ്പിക്കപ്പെട്ടത്.
വളരെ വിചിത്രമായാണ് കോടതി പീഡനകേസില് ലോകം കേള്ക്കാത്ത ജാമ്യ ഉത്തരവിറക്കിയത്. അതുപ്രകാരം അയല്ക്കാരിയെ ലൈംഗികമായി അതിക്രമിച്ചു എന്ന പരാതി പുറപ്പെടുവിച്ച സ്ത്രീയുടെ വീട്ടില് പ്രതി തന്റെ ഭാര്യയുമായി ചേര്ന്ന് പോവണമെന്നും വെറും കയ്യോടെ പോവാന് പറ്റില്ലെന്നും ധാരാളം മധുരപലഹാരങ്ങളുമായി പോവുകയും പരാതിക്കാരിയായ യുവതിയോട് കുറ്റക്കാരനായ പ്രതി രാഖി കെട്ടിത്തരാന് അപേക്ഷിക്കണമെന്നും കൂടാതെ പരാതിക്കാരിക്ക് 11,000 രൂപയും പരാതിക്കാരിയുടെ മകന് വസ്ത്രമോ മറ്റു സാധനങ്ങളോ വാങ്ങിക്കാന് വേറെ 5000 രൂപയും നല്കണം എന്നായിരുന്നു ജാമ്യ വ്യവസ്ഥ. വളരെ വിചിത്രമായ ഈ ഉത്തരവ് ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവന് ഞെട്ടിച്ചിരിക്കുകയാണ്.
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…
വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…