gnn24x7

പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം കിട്ടണമെങ്കില്‍ പരാതിക്കാരി പ്രതിക്ക് ‘രാഖി ‘ കെട്ടണം !

0
313
gnn24x7

ന്യൂഡല്‍ഹി: വിവാഹത്തിലും മറ്റു ചടങ്ങുകളിലും ഇന്ത്യയില്‍ വിചിത്രമായ ആചാരങ്ങള്‍ നമ്മള്‍ പലതും കാണാറുണ്ട്. എന്നാല്‍ പീഡനകേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കണമെങ്കില്‍ പരാതിക്കാരി ‘ രാഖി ‘ കെട്ടണം എന്നത് ഉത്തരവ് ഇറക്കിയത്‌ മറ്റാരുമല്ല, മധ്യപ്രദേശ് ഹൈക്കാടതിയാണ്. ഈ ഉത്തരവിനെതിരെ ഒമ്പത് വനിതാ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഹൈക്കോടതിയുടെ ജൂലൈ 30 ന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇത് നീതിക്കോ, നിതിന്യായ വ്യവസ്ഥിതിക്കോ ഉതകുന്ന പ്രവര്‍ത്തിയല്ലെന്നും കാണിച്ചാണ് അപര്‍ണ ഭട്ട് ഉള്‍പ്പെടെയുള്ളവരുടെ ഹരജി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

വളരെ വിചിത്രമായാണ് കോടതി പീഡനകേസില്‍ ലോകം കേള്‍ക്കാത്ത ജാമ്യ ഉത്തരവിറക്കിയത്. അതുപ്രകാരം അയല്‍ക്കാരിയെ ലൈംഗികമായി അതിക്രമിച്ചു എന്ന പരാതി പുറപ്പെടുവിച്ച സ്ത്രീയുടെ വീട്ടില്‍ പ്രതി തന്റെ ഭാര്യയുമായി ചേര്‍ന്ന് പോവണമെന്നും വെറും കയ്യോടെ പോവാന്‍ പറ്റില്ലെന്നും ധാരാളം മധുരപലഹാരങ്ങളുമായി പോവുകയും പരാതിക്കാരിയായ യുവതിയോട് കുറ്റക്കാരനായ പ്രതി രാഖി കെട്ടിത്തരാന്‍ അപേക്ഷിക്കണമെന്നും കൂടാതെ പരാതിക്കാരിക്ക് 11,000 രൂപയും പരാതിക്കാരിയുടെ മകന് വസ്ത്രമോ മറ്റു സാധനങ്ങളോ വാങ്ങിക്കാന്‍ വേറെ 5000 രൂപയും നല്‍കണം എന്നായിരുന്നു ജാമ്യ വ്യവസ്ഥ. വളരെ വിചിത്രമായ ഈ ഉത്തരവ് ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here