gnn24x7

Kerala Assembly Election Results: കേരളത്തിൽ ‘യുഡിഎഫ്’ തരംഗം; എൽഡിഎഫിന് തിരിച്ചടി, മൂന്നിടത്ത് ബിജെപി

0
50
gnn24x7

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗം.  സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിൽ മുഴുനീളെ ദൃശ്യമായത്. നേമത്തും കഴക്കൂട്ടത്തിലും ചാത്തന്നൂരിലും ബിജെപി അക്കൗണ്ട് തുറന്നു. മൂന്നിടത്തും ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ 102 സീറ്റുകളിൽ യുഡിഎഫ് മുന്നിലുണ്ട്. 35 സീറ്റുകളിൽ എൽഡിഎഫും മൂന്ന് സീറ്റുകളിൽ ബിജെപിയും മുന്നിൽ നിൽക്കുകയാണ്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കണ്ണൂർ ഉൾപ്പെടെയുള്ള കോട്ടകളിൽ യുഡിഎഫ് തേരോട്ടം നടത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പോലുംആദ്യ ഘട്ടത്തിൽ പിന്നിലായി.സിപിഐഎമ്മിനെതിരേ വിമർശനം ഉന്നയിച്ച് പുറത്തുപോകുകയും വിമതരായി യുഡിഎഫ് പിന്തുണയിൽ മത്സരിച്ചവരിൽ വി. കുഞ്ഞികൃഷ്ണ‌ണനും ജി സുധാകരനും അടക്കം വിജയം നേടി. ധർമ്മടത്ത് അബ്‌ദുൾ റഷീദിനോട് നന്നായി വിയർത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ നേടിയത്. 25 സീറ്റുകളിൽ മത്സരിച്ച മുസ്ലിം ലീഗ് 23 സീറ്റുകളിൽ മുന്നിലാണ്.

മന്ത്രിമാരായ വീണാജോർജ്ജ്, ഗണേശ്‌കുമാർ, എം.ബി. രാജേഷ്, ചിഞ്ചുറാണി, കടന്നപ്പള്ളി, പി. രാജീവ്, കോവൂർകുഞ്ഞുമോൻ, റോഷി അഗസ്റ്റിൻ, ഗണേശ്‌കുമാർ, അബ്‌ദുറഹിമാൻ, ആർ.ബിന്ദു, വി.എൻ. വാസവൻ, മുതിർന്ന വനിതാനേതാവ് കെ.കെ. ശൈലജ എന്നിവർ പിന്നിലായപ്പോൾ റിയാസ്, സജി ചെറിയാൻ, പി. പ്രസാദ്,, കെ. രാജൻ, ജി.ആർ. അനിൽ എന്നിവരാണ് എൽഡിഎഫിൽ മികച്ച പ്രകടനം നടത്തി. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷൻ സണ്ണിജോസഫ്, കെ.മുരളീധരൻ, രമേഷ് പിഷാരടി, ടി.സിദ്ദിഖ്, ബിന്ദുകൃഷ്ണ, അബിൻവർക്കി, സന്ദീപ് വാര്യർ, രമ്യാഹരിദാസ്, കെ.കെ. രമ തുടങ്ങിയ പ്രമുഖരെല്ലാം വിജയം കണ്ടു. സിപിഐഎം വിമതരിൽ ജി സുധാകരൻ, വി.കെ. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ വിജയത്തിലേക്ക് എത്തിയപ്പോൾ പി.വി. അൻവർ വൻതോൽവി ഏറ്റുവാങ്ങി. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകൾ യുഡിഎഫ് തൂത്തുവാരി.

ഇടതുപക്ഷത്തെ ഘടകക്ഷികളായ കേരളാകോൺഗ്രസ് എം സമ്പൂർണ്ണമായി തിരിച്ചടി നേരിട്ടപ്പോൾ കേരളാകോൺഗ്രസ് ജേക്കബ് വിഭാഗം എട്ടിൽ എഴിലും തൂക്കി. 12 സീറ്റുകളിൽ മത്സരിച്ച കേരളാകോൺഗ്രസ് എമ്മിനെ പാലയും കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറുമെല്ലാം കൈവിട്ടപ്പോൾ ഇടയ്ക്കെങ്കിലും മിന്നലാട്ടം കാട്ടിയത് റാന്നിയിലെ പ്രമോദ് നാരായണൻ മാത്രമായിരുന്നു. ജോസ് കെ മാണിയും റോഷി അഗസ്റ്റിനും തിരിച്ചടി നേരിട്ടു. നേമത്തും ചാത്തന്നൂരിലും ബിജെപി മുന്നിലേക്ക് എത്തിയപ്പോൾ പാലക്കാട്, കഴക്കൂട്ടം, തിരുവനന്തപുരം സെൻട്രൽ, മഞ്ചേശ്വരം, കാസർഗോഡ്, തിരുവല്ല, ആറ്റിങ്ങൽ തുടങ്ങിയ മണ്ഡലങ്ങളിൽ ബിജെപി മികച്ച പ്രകടനം നടത്തി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7