gnn24x7

“ഭൂമിയിൽ നാശം വിതക്കാൻ നേരത്താആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്”; ‘ഭൗമ’ ട്രയിലർ എത്തി

0
9
gnn24x7

“ഞാനെപ്പോഴും പറയാറില്ലേ..?
ഈ ആറു വിരലുകൾ ടീം സൊക്കെയുണ്ടല്ലോ
അതു ദൈവത്തിൻ്റെ മാനുഫാക്ച്ചർ ഡിഫക്‌ട് ഒന്നുമല്ല. നല്ല റെയർ പീസ് ലിമിറ്റഡ് എഡിഷാണു നിങ്ങൾ.”

“ഒരു ദിവസം രാത്രി ഒന്നരക്ക് അലാം അടിക്കുന്നതു കേട്ടാ ഞാനെഴുന്നേൽക്കുന്നത്”
വെളുപ്പിനെ രണ്ടു മണി മുതൽ…
അതാരാ… വെളുപ്പിനെ രണ്ടു മണിക്കൊക്കെ
ക്ലാസ്സിനു പോകുന്നത് ?”
നാഷണൽ മീഡിയാവരെ കവർ ചെയ്ത വലിയ ഇൻസഡൻ്റായിരുന്നു അത്.”
“നമ്മൾ വിചാരിക്കുന്നേതിനപ്പുറത്തേക്ക് എന്തോ കളിയുണ്ട്.”
“ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്”

റെജിൻ. എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന ചിത്രത്തിൻ്റെ ട്രയിലറിൽ കാണുന്ന ഭാഗങ്ങളാണിത്.
ഒരു ബംഗ്ളാവിനെ ചുറ്റിപ്പറ്റി വലിയ ദുരൂഹതകൾ നൽകുന്ന രംഗങ്ങളാണ് ഈ ട്രയിലറിൽ കാണുന്നതും കേൾക്കുന്നതും.
മിസ്റ്ററി തില്ലർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ഓരോ അപ്ഡേഷനുകളും പ്രേഷകർക്കിടയിലും ചലച്ചിത്ര വൃത്തങ്ങളിലും, ഏറെ കൗതുകവും, ചർച്ചാ വിഷയവുമായിരിക്കുന്നു.
പുതുമയും വ്യത്യസ്ഥവും നൽകുന്ന ഈ ചിത്രം മനോഹരമായ ഒരു ദൃശ്യ വിരുന്നു തന്നെയായിരിക്കും.
മഞ്ഞു തിറഞ്ഞുനിൽക്കുന്ന പശ്ചാത്തലവും ഇമ്പമാർന്ന ഗാനങ്ങളുമൊക്കെ ചിത്രത്തെ ഏറെ ആകർഷകമാക്കുമെന്നതിൽ സംശയമില്ല.
ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ റിലീസ് നവംബർ പന്ത്രണ്ടിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട്ടിരി ക്കുന്നത്.
നവ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്‌ടിക്കുവാൻ ഈ ട്രയിലറിനു കഴിഞ്ഞിട്ടുണ്ട്.
സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്,
വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്‌ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്‌ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ,
പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ്ണ ജോൺസ്, നസ്‌ലിൻ ജമീല, നൗഷാദ്, എൻ പി നിസ്സ,
എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ.

കഥ – ഡോണി കടമ്മനിട്ട.
സംഗീതം – ക്രിസ്റ്റോ സേവ്യർ.
ഛായാഗ്രഹണം – ശരൺ വേലായുധൻ.
എഡിറ്റിംഗ് – സൂരജ്. ഈ. എസ്.
പ്രൊഡക്ഷൻ ഡിസൈൻ- അപ്പുണ്ണി സാജൻ .
കലാസംവിധാനം – സിബിൻ വർഗീസ് .
മേക്കപ്പ് -റോണി വെള്ളത്തൂവൽ.
കോസ്‌റ്റ്യും ഡിസൈൻ- ഗോപിക ഉണ്ണികൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-അംബ്രു സൈമൺ .
സ്റ്റിൽസ്- ജിതിൻ എസ് ബാബു.
സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്ത്.
ഫൈനൽ മിക്സ് – രാജാകൃഷ്‌ണൻ എം ആർ.
കളരിസ്റ്റ്- ലിജു പ്രഭാകർ.
പബ്ളിസിറ്റി ഡിസൈൻ- മാ മി ജോ.
ഡിജിറ്റൽ മാർക്കറ്റിംഗ്-ഒബ്‌സ്ക്യൂറ എൻ്റെർടൈൻമെൻ്റ്സ്.
ആക്ഷൻ- കലൈ കിംഗ്സ്റ്റൺ.
എക്സികുട്ടീവ് പ്രൊഡ്യൂസർ- ഡാനിഷ്.കെ എ
പ്രൊഡക്‌ഷൻ മാനേജർ- ജസ്റ്റിൻ ടോണി തോമസ്.
പ്രൊഡക്ഷൻ എക്സികുട്ടീവ്- ഷെറിൻ സ്റ്റാൻലി
പ്രൊഡക്ഷൻ കൺട്രോളർ- ജോബ് ജോർജ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7