gnn24x7

എല്ലാ ടെക്സാസുകാരുടെയും ഗവർണർ; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഉഭയകക്ഷി ഭരണവാഗ്ദാനവുമായി ഹീനോഹോസ

0
47
gnn24x7

ഓസ്റ്റിൻ (ടെക്സാസ്): തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാർട്ടി വ്യത്യാസങ്ങൾക്കതീതമായി ഭരണം നടത്തുമെന്ന് നിയുക്ത ടെക്സാസ് ഗവർണർ ജീന ഹീനോഹോസ. വിജയാനന്തര വാർത്താസമ്മേളനത്തിലാണ് ഡെമോക്രാറ്റിക് പാർട്ടി നേതാവായ ഹീനോഹോസ തൻ്റെ നയം വ്യക്തമാക്കിയത്. താൻ ഡെമോക്രാറ്റുകളുടെ മാത്രം ഗവർണറല്ലെന്നും ടെക്സാസിലെ എല്ലാ ജനങ്ങളുടെയും ഗവർണറായിരിക്കുമെന്നും അവർ വ്യക്തമാക്കി.

തൻ്റെ അധികാരം കൈമാറ്റ (ട്രാൻസിഷൻ) ടീമിലേക്ക് മുൻ റിപ്പബ്ലിക്കൻ ജനപ്രതിനിധി ഏണസ്റ്റ് ബൈൽസിനെ ഉൾപ്പെടുത്തിയത് ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ ഭിന്നതകളിലും പോരുകളിലും ജനങ്ങൾ മടുത്തിരിക്കുകയാണെന്നും ഒന്നിച്ചുനിൽക്കേണ്ട സമയമാണിതെന്നും ഹീനോഹോസ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് മുൻപ് ഒരുമിച്ച് പ്രവർത്തിച്ച പരിചയം ടെക്സാസിലെ കുട്ടികളുടെ ഭാവിക്കായി തുടരുമെന്ന് ബൈൽസും വ്യക്തമാക്കി. 2027 ജനുവരി 19-നാണ് പുതിയ ഗവർണർ ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7