America

റിലീഫ് കോർണർ നടത്തിയ വെബിനാറുകൾ ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഡോ. സജി മത്തായിയുടെ നേതൃത്വത്തിൽ മലയാളി സമൂഹത്തെ മാനസിക ആരോഗ്യ സംബന്ധമായി അവബോധമുള്ളവരാക്കാനും, അതിനു  സഹായകമായ എല്ലാവിധ അവസരങ്ങൾ ഒരുക്കാനും, തികച്ചും സൗജന്യമായി മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ നൽകാനും 4 മാസം മുമ്പ് ആരംഭിച്ചിട്ടുള്ള ചാരിറ്റബിൾ ഓർഗനൈസഷനാണ് റിലീഫ് കോർണർ.(RELIEF CORNER INC) ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ജീവിത പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച ഓൺലൈൻ വെബിനാർ എല്ലാ മാസവും നടത്തപ്പെടുന്നു.

ആദ്യമാസത്തെ വെബിനാറിൽ കൗണ്സലിങ്ങിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും സംബന്ധിച്ച് ഡോ. സോളിമോൾ കുരുവിള വളരെ വിശദമായി എടുത്ത ക്ലാസ് വളരെ ഫലപ്രദവും നൂതനമായ വിജ്ഞാനം പകരുന്നതുമായിരുന്നു.

ശ്രീ. പാട്രിക് എം. കല്ലട നയിച്ച രണ്ടാമത്തെ വെബിനാർ കൗൺസിലിംഗിന്റെ ഗുണങ്ങളെപ്പറ്റിയും അത് ജീവിതത്തിൽ വരുത്താവുന്ന നല്ല വ്യതിയാനങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ പങ്കെടുത്തവർക്ക് നൽകി.

ഡോ. ബോബി വർഗീസ് നേതൃത്വം നൽകിയ ഈ വർഷത്തെ ആദ്യ വെബിനാർ വിഷയം Know the Narcissistic personality എന്നതായിരുന്നു. ഈ വിഷയത്ത്തിന്റെ പ്രാധാന്യത്തെയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെയും സംബന്ധിച്ചു വളരെ ആഴത്തിൽ തന്നെ മനസിലാക്കാൻ പങ്കെടുത്തവർക്ക് കഴിഞ്ഞു.

മുൻ പദ്ധതിപ്രകാരം പ്രായപൂർത്തി ആയവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ താല്പര്യമുള്ളവർക്കും വേണ്ടി ആഴ്ചകൾതോറുമുള്ള Spoken English ക്ലാസ് ജനുവരി 25നു ആരംഭിച്ചു. പരിമിതമായ Spoken English അറിയുന്നവർക്കുള്ള ഈ ക്ലാസ്, ഇംഗ്ലീഷ് ഭാഷ പഠിക്കാനും സംസാരിക്കാനും 

അവസരമൊരുക്കുന്നു. കൂടാതെ, ഈ സംരംഭം സമൂഹത്തെ സഹായിക്കാൻ നാനാവിധത്തിലുള്ള  അടിസ്ഥാന സംഗീത വിദ്യാഭ്യാസം, Life Coaching ക്ലാസ്, Comedy Club. തുടങ്ങിയവ ഇതിൽ ചിലതു മാത്രമാണ്. ഈ സേവനങ്ങൾ എല്ലാം തികച്ചും സൗജന്യവും എല്ലാവർക്കും പങ്കെടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് https://www.reliefcorner.org/ website സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക്

ഡോ. സജി മത്തായി

214-499-2971

റിപ്പോർട്ട് : ജീമോൻ റാന്നി  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

7 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

9 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

9 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

13 hours ago

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

2 days ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

2 days ago