America

അഖിലലോക പ്രാർത്ഥന ദിനം ന്യൂ യോർക്കിൽ ആചരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ  സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വനിതാ വിഭാഗമായ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം നോർത്ത്ഈസ്റ്റ് റീജിയൻറെ  സഹകരണത്തോടെ അഖിലലോക പ്രാർത്ഥന ദിനം ആചരിച്ചു.

മാർച്ച്  മാസം പതിനൊന്നാം  തീയതി ശനിയാഴ്‌ച്ച രാവിലെ പത്തു മണിക്ക് സീഫോർഡിലുള്ള സി. എസ്സ്. ഐ മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്ക് ദേവാലയത്തിൽ വെച്ചു നടന്ന യോഗത്തിൽ എപ്പിസ്കോപ്പൽ സഭയുടെ ബിഷപ്പ് ഡോ. ജോൺസി ഇട്ടി  അനുഗ്രഹപ്രഭാഷണവും ഡോ. ഷെറിൻ തോമസ് മുഖ്യപ്രഭാഷണവും നടത്തി. എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രസിഡന്റ് റവ. ഷാലു ടി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ അഖിലലോക പ്രാർത്ഥന ദിനത്തോടനുബന്ധിച്ചു തായ്‌വാനിലെ സ്ത്രീകൾ തയ്യാറാക്കിയ ആരാധനയ്ക്ക് വിവിധ സഭകളിലെ സ്ത്രീകളോടൊപ്പം സേവികാ സംഘം പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ നേതൃത്വം നൽകി.

മാസ്റ്റർ ഓഫ് സെറിമണി ശ്രീമതി  ജിൻസി ജോർജിനെ എക്യൂമെനിക്കൽ സെക്രട്ടറി തോമസ് ജേക്കബ് സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന്  ഗായകസംഘം, വർഷിപ് ലീഡേഴ്‌സ്, എക്യൂമെനിക്കൽ – സേവികാ സംഘം കമ്മിറ്റി അംഗങ്ങൾ, വൈദീകർ, ബിഷപ്പ് എന്നീ ക്രമത്തിൽ നടത്തപ്പെട്ട പ്രോസഷൻ ഹൃദ്യമായിരുന്നു. ശ്രീമതി ഷാർലി തോമസ് പ്രാർത്ഥന ദിനത്തോടനുബന്ധിച്ചുള്ള വേദപുസ്തക വായനയും WDP USA Vice Chair ശ്രീമതി. നീതി പ്രസാദ് തായ്‌വാനെക്കുറിച്ചുള്ള പവർപോയിൻറ് അവതരണവും നടത്തി. ഈ വർഷത്തെ പ്രമേയത്തോടനുബന്ധമായുള്ള സ്‌കിറ്റ് Seaford CSI Women Fellowship പ്രസിഡന്റ് ശ്രീമതി അനില ഷാലുവിന്റെ നേതൃത്വത്തിൽ സീഫോർഡ് ഇടവകാംഗങ്ങൾ അവതരിപ്പിച്ചു.

ലോകത്തിലെ 170-ൽ പരം രാജ്യങ്ങളിൽ  ക്രിസ്‌തീയ  വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു  പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി മാർച്ച് മാസത്തിലെ ആദ്യ ആഴ്ച്ചയിൽ പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടുന്ന ഒരു അഖില ലോക എക്യൂമെനിക്കൽ പ്രസ്ഥാനമാണ് അഖിലലോക പ്രാർത്ഥന ദിനം. “പ്രാർത്ഥനയും പ്രായോഗികതയും” (Informed Prayer, Prayerful Action) എന്നതാണ് അഖിലലോക പ്രാർത്ഥനാദിനത്തിന്റെ ആപ്‌തവാക്യം. ഈ വർഷത്തെ തീം “ഞാൻ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചു കേട്ടിരിക്കുന്നു” (“I Have Heard About Your Faith”) എന്നതാണ്.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. ഫാ. നോബി അയ്യനേത്ത് , റവ. സാം എൻ. ജോഷ്വാ, റവ. ക്രിസ്റ്റഫർ ഡാനിയേൽ, റവ. ജെയ്‌സൺ തോമസ്, എന്നിവർ സന്നിഹിതരായിരുന്നു .സീഫോർഡ് സി. എസ്സ്. ഐ വികാരി കൂടിയായ  ഷാലു ടി. മാത്യു സ്വാഗതവും സേവികാ സംഘം സെക്രട്ടറി ലൈല അനീഷ്  കൃതജ്ഞതയും രേഖപ്പെടുത്തി.

ജീമോൻ  റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

9 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

16 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

22 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

1 day ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago