അമേരിക്കയില്‍ പൊലീസ് കഴുത്തു ഞെരിച്ചതു മൂലം കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയിഡ് എന്ന ആഫ്രിക്കന്‍ അമേരിക്കകാരന്റെ മരണത്തിലെ ദുഖം പങ്കു വെച്ച് ജോര്‍ജ് ഫ്‌ളോയിഡിന്റെ ഭാര്യ. ഫ്‌ളോയിഡിന്റെ ആറു വയസ്സുകാരിയായ മകളോടൊപ്പമാണ് ഭാര്യ റോക്‌സി വാഷിംഗ് ടണ്‍ ഫ്‌ളോയിഡിന്റെ വിയോഗത്തെക്കുറിച്ച് സംസാരിച്ചത്.
‘ഇതാണ് എന്നില്‍ നിന്നും ആ ഓഫീസര്‍മാര്‍ എടുത്തത്, ‘ മകള്‍ ഗിയന്നയെ ചൂണ്ടിക്കാട്ടി റോക്‌സി പറഞ്ഞു.
‘അവസാനം അവര്‍ക്ക് അവരുടെ വീട്ടിലേക്ക് പോവാനും കുടുംബത്തെ കാണാനും പറ്റും. ഗിയന്നയക്ക് ഒരച്ഛനില്ല. അദ്ദേഹം ഒരിക്കലും ഇവള്‍ വളരുന്നതും പഠിക്കുന്നതും കാണില്ല, അവളോടൊപ്പം ഇടനാഴികളിലൂടെ അദ്ദേഹം ഇനി നടക്കില്ല.
അവള്‍ക്കെന്തെങ്കിലും പ്രശ്‌നം വന്നാല്‍, അവള്‍ക്കവളുടെ അച്ഛന്റെ സാന്നിധ്യം ആവശ്യമായി വന്നാല്‍, അവള്‍ക്കിനി അതില്ല,’ ഫ്‌ളോയ്ഡിന്റെ ഭാര്യ പറഞ്ഞു.
ഫ്‌ളോയ്ഡിന്റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധം എട്ടാം ദിവസം പിന്നിട്ടിരിക്കുകയാണ്. അമേരിക്കന്‍ തെരുവുകളില്‍ വന്‍ പ്രക്ഷോഭമാണ് ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ നടന്നു വരുന്നത്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…