അയർലൻഡിലെ വാട്ടർഫോർഡ് സെൻ്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ ഹാശാ ആഴ്ച ശുശ്രൂഷകൾ മാർച്ച് 29 മുതൽ ഏപ്രിൽ 4 വരെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. അഭിവന്ദ്യ തിരുമേനിയുടെ കാർമ്മികത്വത്തിൽ അയർലൻഡിൽ ആദ്യമായി നടക്കുന്ന കാൽ കഴുകൽ ശുശ്രൂഷ ഇത്തവണത്തെ സവിശേഷ ശുശ്രൂഷ ആണ്.
ഓശാന ഞായർ ശുശ്രൂഷ മാർച്ച് 29 ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, കുരുത്തോല വാഴ്‌വ്, സ്നേഹവിരുന്ന് എന്നിവ നടക്കും. വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന.
ഏപ്രിൽ 1 ബുധനാഴ്ച പെസഹ ശുശ്രൂഷകൾ വൈകിട്ട് 4 മണി മുതൽ നടക്കുന്നതാണ്.
കാല്‍ കഴുകല്‍ ശുശ്രൂഷ…
ലോകനാഥനായ യേശുക്രിസ്തു തന്‍റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്‍റെ മുന്‍പില്‍ അവതരിപ്പിച്ചതിൻ്റെ പ്രതീകാത്മകമായി കാല്‍ കഴുകൽ ശുശ്രൂഷ ഏപ്രിൽ 2 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ അഭി. എബ്രാഹം മാർ സ്തെഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. നിരവധി വൈദികർ ഈ ശുശ്രൂഷയിൽ പങ്കെടുക്കുന്നു.
ഏപ്രിൽ 3 വെള്ളിയാഴ്ച വലിയ വെള്ളിയാഴ്ചയുടെ ശുശ്രൂഷകൾ രാവിലെ 8.30 ന് ആരംഭിക്കും.
വാങ്ങിപ്പോയവരെ ഓർമ്മിക്കുന്ന ദിവസമായ
ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബ്ബാനയും നടക്കും.
ഈസ്റ്റർ ദിന ശുശ്രൂഷകൾ ഏപ്രിൽ 04 ശനിയാഴ്‌ച വൈകിട്ട് 5.30 നു സന്ധ്യാ നമസ്കാരത്തോടെ ആരംഭിച്ച് വിശുദ്ധ കുർബാനയും ഉയിർപ്പ് പ്രഖ്യാപനവും നടത്തുന്നു. വിശുദ്ധ വാരാചരണത്തോട് അനുബന്ധിച്ചു എല്ലാ ദിവസവും സന്ധ്യാനമസ്കാരവും വചന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് വികാരി
ഫാദർ അനു ജോർജ്ജ്, ട്രസ്റ്റി ഷാജി P ജോൺ, സെക്രട്ടറി ജേക്കബ് സാം എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അനു ജോർജ് (ഇടവക വികാരി)–+353851923201, ഷാജി P ജോൺ (ട്രസ്റ്റി) – + 353 871268956,
ജേക്കബ് സാം- (സെക്രട്ടറി) +353894929718
ശുശ്രൂഷകൾ നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
എലൈറ്റ് ഇവൻ്റ് ഹാൾ വാട്ടർഫോർഡ്
X91HK7P
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അമേരിക്കയിലെ ഇന്ത്യൻ ഐടി ജീവനക്കാർക്ക് തിരിച്ചടി. യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് മുൻനിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി.…
കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live…
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…