വാഷിംഗ്ടണ്‍: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌നിലാന്‍ഡിന്റെ ടോക്കിയോയിലെ ശാഖ താല്‍ക്കാലികമായി അടക്കുന്നു. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 15 വരെയാണ് അടച്ചു പൂട്ടിയിരിക്കുന്നത്.
വരുന്ന ആഴ്ചകളില്‍ ടോക്കിയോവില്‍ നടക്കുന്ന പൊതു പരിപാടികള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ അറിയിപ്പിന് പിന്നാലെയാണ് ഡിസ്‌നിലാന്‍ഡിന്റെ നീക്കം. നേരത്തെ മാര്‍ച്ച് മാസം മുഴുവനും ജപ്പാനിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടിയിടാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒസാക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂണിവേര്‍സല്‍ സ്റ്റുഡിയോസും താല്‍ക്കാലികമായി അടച്ചു പൂട്ടും. നിലവില്‍ ജപ്പാനില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്. ജപ്പാന്‍ തീരത്തുള്ള ആഡംബര കപ്പലായ ഡയമണ്ട് പ്രിന്‍സസില്‍ വെച്ച് മരണപ്പെട്ടവരുടെ എണ്ണം കൂടാതെയാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് വ്യാപകമായി പടരുന്നതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
ചൈനയില്‍ കൊറോണ വ്യാപനത്തിന്റെ തോതില്‍ കുറവുണ്ടായതിനിടയിലാണ് മറ്റ് രാജ്യങ്ങളില്‍ കൊറോണ പിടിപെടുന്നത്. 2337 പേര്‍ക്കാണ് ദക്ഷിണകൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാനില്‍ 22 പേര്‍ കൊറോണ പിടിപെട്ട് മരിച്ചു. 140 പേര്‍ക്ക് ഇവിടെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇറ്റലിയില്‍ കൊറോണ പിടിപെട്ടിരിക്കുന്നവരുടെ എണ്ണം 400 ആയി ഉയര്‍ന്നിട്ടുണ്ട്. 12 പേരാണ് ഇതുവരെ ഇവിടെ മരിച്ചിരിക്കുന്നത്. ഇറ്റലി സന്ദര്‍ശിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും കൊറോണ പിടിപെട്ടിട്ടുണ്ട്.
ഇറ്റലിയിലുള്ള കുവൈറ്റ് പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ പ്രത്യേക വിനാമ എത്തിക്കുമെന്ന് കുവൈറ്റ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്. നേര്‍ത്തേണ്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നിന്നാണ് പ്രധാനമായും കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നോര്‍വെയിലും ജോര്‍ജിയയിലും ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചു. ഫിന്‍ലന്‍ഡില്‍ രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജര്‍മനിയില്‍ പുതുതായി ഏഴു പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി.
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരള കത്തോലിക്ക സഭയിൽ ആത്മീയ ഉണർവിന് കാരണമായി ദൈവം ഉയർത്തിയ അഭിഷേകാഗ്നി വചന ശുശ്രൂഷ 2026…
ടെസ്‌കോ അയർലൻഡ് തങ്ങളുടെ സ്റ്റോറുകളിലും വിതരണ കേന്ദ്രങ്ങളിലുമുള്ള മണിക്കൂർ വേതന തൊഴിലാളികൾക്ക് 2026 ജനുവരി 1 മുതൽ 3% ശമ്പള…
"Digital Age of Majority" എന്നറിയപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് കുട്ടികൾക്കും യുവാക്കൾക്കും പ്രവേശനം നിരോധിക്കുന്നതിനെക്കുറിച്ച് അയർലൻഡും മറ്റ് യൂറോപ്യൻ…
ജീത്തു ജോസഫ്-മോഹൻ ലാൽ കോമ്പിനേഷനിലെ ദൃശ്യം - 3 ഫുൾ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടേയും കുടുംബത്തിൻ്റേയും…
ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റുക്കാർക്കും ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റുകാർക്കും ശമ്പളം വർധിക്കും എംപ്ലോയ്‌മെന്റ് പെർമിറ്റ് ശമ്പള പരിധികൾ വർദ്ധിപ്പിക്കുന്നതിനുള്ള റോഡ്മാപ്പ്…
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…