Entertainment

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല ദുരൂഹതകൾ ഉയർത്തി ‘സംഭവം അദ്ധ്യായം ഒന്ന്’എന്ന ചിത്രത്തിൻ്റെ ട്രയിലർ എത്തി

“അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?
അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ല
ഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.
നാട്ടുകാർ പറയുന്നത് ഇതിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടന്നാണ്..സാറെ ഇതെന്തോ പണിയാണു സാർ… നമുക്കിവിടുന്നു പോകാം…. “
ജിത്തു സതീശൻ മംഗലത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സംഭവം അദ്ധ്യായം ഒന്നു് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ട്രയിലറിലെ പ്രസക്ത ഭാഗങ്ങളാണ് മേൽ വിവരിച്ചത്.
ട്രയിലറിൽ കാണുന്ന രംഗങ്ങളും സംഭാഷണങ്ങളും, വലയ ദുരൂഹതകൾ നിറഞ്ഞ ഒരു ചിത്രമാണിതെന്ന് വ്യക്തമാക്കുന്നു.
കേരള തമിഴ്നാട് ബോർഡി റിലുള്ള ഒരു വനപ്രദേശത്താണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
അതുകൊണ്ടുതന്നെ ഇതിലെ ചില കഥാപാത്രങ്ങൾ തമിഴ് സംസാരിക്കുന്നുണ്ട്.
കാട്ടിനുള്ളിൽ പലരുടേയും തിരോധാനവും അതിൻ്റെ പിന്നിലെ ദുരൂഹതകളുമാണ് പൂർണ്ണമായും ഹൊറർ, ത്രില്ലറോടെ അവതരിപ്പിക്കുന്നത്.
ഇത്തരമൊരു സസ്പെൻസ് ത്രില്ലർ സിനിമയുടെ എല്ലാ ചട്ടക്കൂട്ടുകളും പൂർണ്ണമായി നിലനിർത്തിക്കൊ ണ്ടാണ് സംവിധായകൻ ജിത്തു സതീശൻ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

മിസ്റ്ററി ഫാൻ്റെസി ത്രില്ലർ ജോണറിലുള്ള ഈ ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ്ദരത്ൻ,
അസീംജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ്
പ്രധാന അഭിനേതാക്കൾ.
മാർച്ച് ആറിന് പ്രദർശനത്തിനെ
ത്തുന്ന  ഈ ചിത്രത്തിൻ്റെ ട്രയിലർ നവ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത്.
ചിത്രത്തിലെ ദുരൂഹതകൾ ആരെയും ആകർഷിക്കുന്നതാണ്. നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി,ഫയസ് മുഹമ്മദ്, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കോ – പ്രൊഡ്യൂസർ- നവീൻ ഊട്ടയും, എക്സിക്കുട്ടീവ് പ്രൊഡ്യൂ മ്പർ – ആഷ്ന റഷീദുമാണ്.
ചായഗ്രഹണം-നവീൻ നജോസ്,
എഡിറ്റിങ് -അർജുൻ പ്രകാശ്,
ബാക്ക്ഗ്രൗണ്ട് സ്കോർ-ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി- വിഷ്ണു ഗോവിന്ദ്, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- സമീരസനീഷ്,  കലാസംവിധാനം -സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം- അഷ്‌റഫ്‌ ഗുരുക്കൾ,
സ്റ്റിൽസ്- നിദാദ് കെ. എൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ
പ്രൊഡക്ഷൻ കൺട്രോളർ – പ്രവീൺ എടവണ്ണപ്പാറ.
പാലക്കാട്, തിരുവനന്തപുരം, വൈക്കം,വെള്ളൂർ എന്നിവിടങ്ങളിലായി ട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
മാർച്ച് ആറിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

14 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

19 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

21 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

1 day ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

1 day ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

2 days ago