America

ട്രിനിറ്റി മാർത്തോമാ ഇടവക കൺവെൻഷൻ ഇന്ന് (വ്യാഴം) മുതൽ; റവ. ഏബ്രഹാം തോമസ്, റവ.ഡോ മോനി മാത്യു എന്നിവർ പ്രസംഗിക്കുന്നു

ഹൂസ്റ്റൺ : ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വാർഷിക കൺവെൻഷൻ  ഒക്ടോബര് 12,13,14 തീയതികളിൽ (വ്യാഴം,വെള്ളി, ശനി) നടത്തപ്പെടും.

ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. ശനിയാഴ്ച നടക്കുന്ന കൺവെൻഷൻ (ഇംഗ്ലീഷ്)  വൈകുന്നേരം 6.30 യ്ക്ക് ആരംഭിക്കും.

പ്രമുഖ കൺവെൻഷൻ പ്രസംഗകനും ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ഇടവക അസിസ്റ്റന്റ് വികാരിയുമായ  റവ. ഏബ്രഹാം തോമസ് വ്യാഴം വെള്ളി ദിവസങ്ങളിൽ ദൈവ വചന പ്രഘോഷണം നടത്തും.

ശനിയാഴ്ച നടത്തപെടുന്ന കൺവെൻഷൻ യോഗത്തിൽ ( ഇംഗ്ലീഷ് ) പ്രമുഖ കൺവെൻഷൻ പ്രസംഗകനും സൺ‌ഡേ സ്കൂൾ സമാജം മുൻ ജനറൽ സെക്ര ട്ടറിയുമായ റവ.ഡോ.മോനി മാത്യു  ദൈവവചന പ്രഘോഷണം നടത്തും. ഞായറാഴ്ച
വിശുദ്ധ കുർബാന ശുശ്രൂഷയ്ക്കും മോനി മാത്യു അച്ചൻ നേതൃത്വം നൽകും
  
സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ട്രിനിറ്റി മാർത്തോമാ ഇടവകയുടെ  കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

റവ. സാം.കെ.ഈശോ (വികാരി ) – 832 898 8699
റവ.ജീവൻ ജോൺ (അസി.വികാരി) – 713 408 7394
റജി ജോർജ് (സെക്രട്ടറി) – 713 806 6751

റിപ്പോർട്ട്: ജീമോൻ റാന്നി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഷെഡ്യൂളിംഗ് മാറ്റങ്ങൾ ഉൾപ്പെടെ 2026ലെ ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു

ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് നൽകുന്നതിനുള്ള പുതിയ തീയതികൾ പ്രഖ്യാപിച്ചു.ബാങ്ക് അവധിക്കാല പുനഃക്രമീകരണം കാരണം പേയ്‌മെന്റ് തീയതികളിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഉൾപ്പെടെ,…

15 mins ago

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റിനായി മലയാളം വോയ്‌സ് ഓവറും

അയർലണ്ടിൽ ഡ്രൈവർ തിയറി ടെസ്റ്റ് (BW) എഴുതാനായി ഇനി മുതൽ മലയാളം വോയ്‌സ് ഓവറും തെരഞ്ഞെടുക്കാം. .കാറുകൾ, ട്രാക്ടറുകൾ, വർക്ക്…

2 hours ago

നാസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Tharangam 2026”

NAAS ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "Tharangam 2026" ജനുവരി 10ന്. Curagh ഹാളിൽ നടക്കുന്ന…

9 hours ago

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

1 day ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

2 days ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

2 days ago