വാഷിംഗ്ടണ്‍: കൊവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് അത്ര നിസ്സാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ട്രംപ് പറഞ്ഞത്.
‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍ ഒപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ കൊവിഡ് വന്നു. ഇത് അത്ര നിസ്സാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.
‘ഇത് (കൊവിഡ്) ചൈനയില്‍ നിന്ന് വന്നതാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍ ഉപ്പുവെച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുന്നെ കൊവിഡ് വന്നു. ഇത് അത്ര നിസ്സാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,’ ട്രംപ് പറഞ്ഞു.
വ്യാഴാഴ്ച മിഷിഗണില്‍ വെച്ചു നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ നേതാക്കളുമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസും പറഞ്ഞു. കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചൈനീസ് വംശജയായ മാധ്യമപ്രവര്‍ത്തകയോട് വംശീയമായി പെരുമാറിയതും വിവാദത്തിനിടയാക്കിയിരുന്നു.
സി.ബി.എസ് ന്യൂസിന്റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റായ വെയ്ജ ജിയാങിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്. അമേരിക്കയില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 94,000 ത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…