ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, ട്രംപിന്‍റെ തീരുമാനത്തിൽ മറുപടിയുമായി കാനഡ രംഗത്തെത്തി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് കാനഡയിൽ അധിക തീരുവ ഏര്‍പ്പെടുത്തുമെന്നാണ് വ്യക്തമാക്കിയത്.
കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. കാനഡയിൽ നിന്ന് അമേരിക്കയിലേക്ക് വരുന്ന എണ്ണ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈനിയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുമാനവും ഏര്‍പ്പെടുത്തി. അതേസമയം, അമേരിക്കയുടെ പുതിയ തീരുമാനത്തിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ലെന്നാണ് മെക്സിക്കോ വ്യക്തമാക്കിയത്. പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…