വാഷിംഗ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി.
വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേക്കാര്‍ തടിച്ചുകൂടതിനെ തുടര്‍ന്നാണ് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയത്. ഒരുമണിക്കൂര്‍ നേരമാണ് ട്രംപ് ബങ്കറില്‍ ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരാണ് ട്രംപിനെ മാറ്റിയതെന്നാണ് വിവരം.
അതേസമയം, വൈറ്റ് ഹൗസിന്റെ മതില്‍ക്കെട്ട് ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തു കടന്നിരുന്നെങ്കില്‍ സ്വീകരിക്കാന്‍ കാത്തിരുന്നത് അപകടകരമായ ആയുധങ്ങളും വെറിപിടിച്ച നായ്ക്കളും ആയിരുന്നെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.
നൂറുകണക്കിന് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചു കൂടിയതുകൊണ്ട് വൈറ്റ് ഹൗസ് താല്‍ക്കാലികമായി അടച്ചിടേണ്ടിയും വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപ് പ്രതിഷേധക്കാര്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തിയത്.
വെറ്റ് ഹൗസിന് സുരക്ഷ ഒരുക്കിയ സീക്രട്ട് സര്‍വ്വീസിനെ ട്രംപ് പ്രശംസിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാര്‍ക്ക് നേരെ മനുഷ്യത്വ രഗിതമായ നിലപാടാണ് ട്രംപും പൊലീസും സ്വീകരിച്ചു വരുന്നത്. ന്യൂയോര്‍ക്കില്‍ പ്രതിഷേധക്കാര്‍ക്കിചയിലേക്ക് പൊലീസ് വാഹനം ഇടിച്ച് കയറ്റുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. 1400 ലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…